Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:05 AM IST Updated On
date_range 29 March 2018 11:05 AM ISTസഹകരണബാങ്കിനുമുന്നിൽ വസ്തുലേലം തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsbookmark_border
തൊടുപുഴ: ജപ്തി വസ്തുക്കൾ തുച്ഛവിലക്ക് ലേലം ചെയ്യുന്നുവെന്നാരോപിച്ച് തൊടുപുഴ അർബൻ സഹകരണബാങ്കിനുമുന്നിൽ പ്രതിഷേധം. സർഫാസി വിരുദ്ധ പ്രസ്ഥാനമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ലേലനടപടി തടസ്സപ്പെട്ടു. ബാങ്കിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വായ്പ തിരിച്ചടവ് മുടക്കിയവരുടെ വസ്തുവകകൾ ബാങ്ക് കണ്ടുകെട്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയാണെന്നും തിരിച്ചടവിനാവശ്യമായ അവധി ബാങ്ക് നൽകുന്നില്ലെന്നും ആരോപിച്ചാണ് മുപ്പതോളം പേർ പ്രതിഷേധവുമായെത്തിയത്. എന്നാൽ, വായ്പയെടുത്തവർക്ക് വർഷങ്ങൾ കാലാവധി നീട്ടിനൽകിയിരുന്നുവെന്നും ഈടുനൽകിയ വസ്തു വിറ്റ് വായ്പ കുടിശ്ശിക ഒടുക്കാൻ ഒന്നിലേറെതവണ അവസരം നൽകിയിരുെന്നന്നും സഹകരണബാങ്ക് അധികൃതർ വ്യക്തമാക്കി. തൊടുപുഴ സ്വദേശികളായ മൂന്നുപേരുടെ വസ്തുവകകളാണ് ലേലത്തിനുെവച്ചിരുന്നത്. മൂന്നുവർഷം മുമ്പ് ജപ്തിചെയ്ത വസ്തുക്കളാണിവയെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story