Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:05 AM IST Updated On
date_range 29 March 2018 11:05 AM ISTകമ്യൂണിസ്റ്റ് എം.എൽ.എ കെ.ജി.എന്‍ നമ്പൂതിരിപ്പാടിെൻറ വസതി പുരാവസ്തുവകുപ്പ് സംരക്ഷിക്കും
text_fieldsbookmark_border
ചങ്ങനാശ്ശേരി: ആയിരം വര്‍ഷത്തെ ചരിത്രം പേറുന്ന പുഴവാത് കുമാരമംഗലത്ത് മന ഇനി സംസ്ഥാന പുരാവസ്തു വിഭാഗത്തിെൻറ സംരക്ഷണത്തിൽ. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും 1967മുതല്‍ 70വരെ ചങ്ങനാശ്ശേരിയുടെ എം.എ.ല്‍എയുമായിരുന്ന പരേതനായ കെ.ജി.എന്‍ നമ്പൂതിരിപ്പാട് താമസിച്ചതാണ് കുമാരമംഗലത്ത് മന. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഇ.എം.എസ് ഉൾപ്പെട നേതാക്കൾ ഓളിവിൽ താമസിച്ച് പ്രവർത്തിച്ച വീടാണിത്. കേരളീയ വാസ്തുശിൽപകലയില്‍ നിര്‍മിച്ച വീടും 15സെൻറ് സ്ഥലവും ഉള്‍പ്പെടുന്ന ഭാഗമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. മനയോടുചേര്‍ന്നള്ള ആറുസെൻറ് സ്ഥലവും കുടുംബാംഗങ്ങള്‍ പുരാവസ്തു വകുപ്പിന് സൗജന്യമായി വിട്ടുനല്‍കി. പദ്ധതിക്കായി 1,42,16000 രൂപ അനുവദിക്കുകയും ഇതില്‍ ആദ്യഗഡുവായ 42.16ലക്ഷം രൂപ ഒന്നരവര്‍ഷം മുമ്പ് നല്‍കുകയും ചെയ്തു. ഈ തുക വിനിയോഗിച്ച് മനയിലെ കുടുംബാംഗങ്ങള്‍ക്കായി പുതിയ വീട് നിര്‍മിച്ചു. പൗരാണികതയുടെ സൗന്ദര്യം തുളുമ്പുന്ന മനയിലെ നാലുകെട്ടും നിലവറയും നെല്ലറയുമെല്ലാം കേരളത്തനിമ വിളിച്ചോതുന്നതാണ്. നാലുകെട്ടിനകത്ത് 125 വര്‍ഷത്തിലേറെ പഴക്കമുള്ള ഗണപതിപ്രതിഷ്ഠയും പൂത്തുപന്തലിച്ച ലിച്ചിയും ഇവിടത്തെ ആകര്‍ഷണമാണ്. മന പൗരാണികരീതിയില്‍ പരിരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്താണ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story