Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:53 AM IST Updated On
date_range 29 March 2018 10:53 AM ISTകീഴാറ്റൂരിൽ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിയെ അനുവദിക്കരുത് ^െഎ.എൻ.എൽ
text_fieldsbookmark_border
കീഴാറ്റൂരിൽ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പിയെ അനുവദിക്കരുത് -െഎ.എൻ.എൽ കോഴിക്കോട്: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരിലും മലപ്പുറത്തും മറ്റും നടക്കുന്ന ജനകീയ ചെറുത്തുനിൽപ്പുകളെ സർക്കാർ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കീഴാറ്റൂർ സമരത്തിെൻറ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആർ.എസ്.എസും, ബി.ജെ.പിയും ആവിഷ്കരിച്ച പദ്ധതി പരാജയപ്പെടുത്തേണ്ടതുണ്ട്. വയൽക്കിളികളുടെ മറവിൽ കാവിക്കിളികളെ മാടിവിളിക്കുകയും കൂടുകൂട്ടാൻ അവസരം ഒരുക്കുകയുമാണ് കോൺഗ്രസും, മുസ്ലിംലീഗും. ദേശീയപാത വികസനകാര്യത്തിൽ യു.ഡി.എഫ് നേതൃത്വം ആത്മവഞ്ചനയാണ് കാട്ടുന്നത്. മുൻ സർക്കാറിെൻറ കാലത്ത് തയാറാക്കിയ അലൈൻമെൻറ് അനുസരിച്ച് ഭൂമി ഏറ്റെടുക്കുേമ്പാൾ തങ്ങൾക്കൊന്നുമറിയില്ല എന്ന മട്ടിൽ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും സർക്കാറിനെതിരെ ജനവികാരം തിരിച്ചുവിടാൻ ശ്രമിക്കുന്നതും രാഷ്ട്രീയ കാപട്യമാണ്. ഇരകളുടെ ഭീതിയും ആശങ്കയും ദൂരീകരിക്കുന്നതുവരെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കണം. സർവകക്ഷി യോഗം വിളിച്ചുകൂട്ടാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. അഹമ്മദ് ദേവർകോവിൽ, എം.എം. മാഹിൻ, ബി. ഹംസ ഹാജി, കെ.എസ്. ഫക്രുദ്ദീൻ, കോദൂർ മുഹമ്മദ് മാസ്റ്റർ, വഹാബ് ഹാജി, സി.എച്ച്. മുസ്തഫ, എം.എ. ലത്തീഫ്, നാസർ കോയ തങ്ങൾ, എം.എം. സുലൈമാൻ, എച്ച്. മുഹമ്മദലി, എൻ.കെ. അസീസ്, ബഷീർ ബഡേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story