Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ന്​ പെസഹ

ഇന്ന്​ പെസഹ

text_fields
bookmark_border
കോട്ടയം: യേശുവി​െൻറ അന്ത്യഅത്താഴത്തി​െൻറയും കുര്‍ബാന സ്ഥാപനത്തി​െൻറയും സ്‌മരണയിൽ വ്യാഴാഴ്ച ക്രൈസ്തവർ പെസഹ ആചരിക്കും. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയതി​െൻറയും അപ്പം മുറിച്ചതി​െൻറയും ഒാർമപുതുക്കലാണ് പെസഹ. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കൽ, ദിവ്യബലി എന്നിവ നടക്കും. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ അപ്പം മുറിച്ച് മറ്റുള്ളവർക്കു നൽകുന്നതാണ് പതിവ്. ചില ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി പെസഹശുശ്രൂഷകൾ നടന്നു. കാഞ്ഞിരപ്പള്ളി സ​െൻറ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ പെസഹ വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ 3.30വരെ വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ആരാധന നടക്കും. വൈകീട്ട് 3.30ന് നടക്കുന്ന കാലുകഴുകല്‍ ശുശ്രൂഷക്കും സമൂഹബലിക്കും മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുആരാധന നടക്കും. കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് ദിവ്യബലിയും നടക്കും. വെള്ളിയാഴ്ച കുരിശുമരണത്തി​െൻറ സ്‌മരണകൾ പേറുന്ന ദുഃഖവെള്ളിയും ആചരിക്കും. ഞായറാഴ്ചയാണ് ഇൗസ്റ്റർ. ഇതോെട അമ്പതുനോമ്പിനും വിശുദ്ധ വാരാചരണത്തിനും സമാപനമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story