Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:12 AM IST Updated On
date_range 27 March 2018 11:12 AM ISTഅനുവദിച്ച അരലക്ഷം തീർന്നു; ബസ് സ്റ്റാൻഡിലെ കിണർ പാതിവഴിയിൽ
text_fieldsbookmark_border
ചെറുതോണി: അനുവദിച്ച അരലക്ഷം രൂപ തീർന്നതോടെ പൊതുകിണർ നിർമാണം പാതിവഴിയിൽ നിലച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ വെള്ളം വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50,000 രൂപ ഉപയോഗിച്ച് നിർമിച്ച കിണറിെൻറ നിർമാണമാണ് നിലച്ചത്. കഞ്ഞിക്കുഴി ടൗൺ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ തന്നെയായിരുന്നു കിണറിെൻറ നിർമാണം. നിർമാണം നിർത്തിെവച്ചതോടെ സാമൂഹിക വിരുദ്ധർ സിഗരറ്റ്കുറ്റികളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും തള്ളുകയാണ്. കിണർ നിർമിച്ചപ്പോൾ എടുത്തിട്ട മണ്ണ് മാറ്റാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. ഇതുമൂലം ഉച്ചക്ക് ഷോപ്പിങ് കോംപ്ലക്സിലെ പല വ്യാപാര സ്ഥാപനങ്ങളും തുറക്കാറില്ല. ഒരു ലക്ഷം രൂപ സെക്യൂരിറ്റിയും മാസംതോറും 3000 രൂപ വാടകയും കൊടുക്കുന്ന വ്യാപാരികൾക്ക് ഇത് വൻ ബാധ്യതയായി മാറിയിരിക്കുകയാണ്. കിണറിന് ചുറ്റുമതിൽ നിർമിക്കാത്തതിനാൽ ഏതുസമയവും അപകടത്തിനും സാധ്യതയുണ്ട്. രാത്രിയിൽ ഷോപ്പിങ് കോംപ്ലക്സും പരിസരവും സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി മാറിയെന്നും പ്രദേശവാസികളും വ്യാപാരികളും പറയുന്നു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് കിണർ നിർമാണം പൂർത്തീകരിക്കണമെന്നും സംരക്ഷണ ഭിത്തി നിർമിക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മുക്ത പ്രചാരണങ്ങളോടെ പൊലീസ് അസോസിേയഷൻ സമ്മേളനം തൊടുപുഴ: പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അവബോധമുയർത്തി പൊലീസ് അസോസിയേഷൻ ജില്ല സമ്മേളന പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ഏപ്രിൽ ഒമ്പതിനും പത്തിനും തൊടുപുഴയിൽ നടക്കുന്ന സമ്മേളനം പൂർണമായും പ്ലാസ്റ്റിക് മുക്തമായിരിക്കും. പൊലീസിലെ കലാകാരന്മാർ വരച്ചുണ്ടാക്കിയ ബോർഡുകളാണ് പ്രചാരണത്തിനായി ഉപയോഗിക്കുക. തുണി, പനയോല, തഴപ്പായ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഫ്ലക്‌സ് ഉൾെപ്പടെ എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും സമ്മേളനത്തിൽനിന്ന് ഒഴിവാക്കും. പ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം നൽകുന്നതിലും ഗ്രീൻ പ്ലോട്ടോകോൾ പൂർണമായും പാലിക്കുമെന്നും സംഘാടകർ പറഞ്ഞു. പ്രതിനിധികൾക്കായി പേപ്പർ പേനയാകും നൽകുക. സമ്മേളന ബോർഡുകൾ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലായിരിക്കും സ്ഥാപിക്കുക. സംഘാടക സമിതി ചെയർമാൻ തോമസ് ജോസഫ്, കൺവീനർ ടി.എം. ബിനോയി എന്നിവരുടെ നേതൃത്വത്തിൽ ജില്ല പൊലീസിലെ കലാകാരന്മാരായ ജി. സുനിൽ, അനീഷ്, മഞ്ജുക്കുട്ടൻ, മനോജ് എന്നിവരാണ് കൈയെഴുത്ത് ബോർഡുകൾ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story