Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:08 AM IST Updated On
date_range 27 March 2018 11:08 AM ISTജില്ലയിൽ പെട്രോൾ പമ്പ് സമരം പൂർണം
text_fieldsbookmark_border
കോട്ടയം: പെട്രോള്‍ പമ്പുകള്‍ക്കുനേരെ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകള്‍ അടച്ച് നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിെൻറ നേതൃത്വത്തിൽ പമ്പുകള്‍ അടച്ച് സമരം നടത്തിയത്. കോടിമതയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷൻ, റിലയൻസ് ഉൾപ്പെടെ ചിലതുമാത്രമാണ് തുറന്നുപ്രവർത്തിച്ചത്. സമരപ്രഖ്യാപനം നേരേത്ത നടത്തിയെങ്കിലും ഇക്കാര്യം ശ്രദ്ധിക്കാതെ നിരത്തിലിറങ്ങിയവർ വെട്ടിലായി. പലരും വാഹനം ഉപേക്ഷിച്ച് കാൽനടയായി പോകേണ്ടിവന്നു. േകാട്ടയത്തെയും സമീപ പ്രദശങ്ങളിലെയും ആളുകൾ കൂട്ടത്തോടെ കോടിമത പമ്പിലേക്ക് എത്തിയത് തിരക്ക് കൂട്ടി. പലർക്കും ഏറെനേരം കാത്തുനിന്നശേഷമാണ് ഇന്ധനം നിറക്കാനായത്. പമ്പിലെ വാഹനത്തിരക്ക് പ്രധാന പാതയായ എം.സി റോഡിലേക്ക് നീണ്ടതും ഗതാഗതക്കുരുക്കിന് ഇടയാക്കി. ഉച്ചക്ക് സമരം പിന്‍വലിച്ചതോടെയാണ് തുറന്ന പമ്പുകളിലെ തിരക്കൊഴിഞ്ഞത്. ഇൗ മാസം 17ന് പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നരലക്ഷം കവർന്നതാണ് ഒടുവിലത്തെ സംഭവം. സംഭവത്തിൽ ഉൾപ്പെട്ട നേപ്പാൾ സ്വദേശികളായ രാം സിങ് (30), കിഷൻ ബഹാദൂർ (26) എന്നിവരെ പാമ്പാടി പൊലീസ് സാഹസികമായി ബംഗളൂരുവിൽനിന്ന് പിടികൂടിയിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന മൂന്നാമത്തെ അക്രമസംഭവമായിരുന്നു ഇത്. സമാനരീതിയിൽ കുറവിലങ്ങാട്ടും കറുകച്ചാലിലും പമ്പുകളിൽ ആക്രമണമുണ്ടായി. ഇത്തരം ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പമ്പുകളിൽ രാത്രി പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ജലം...ജീവിതം ജനകീയ കൂട്ടായ്മയിൽ അമ്പൂരം തോടിന് പുനർജനി; 50 ഏക്കർ തരിശുപാടത്ത് കൃഷിയിറക്കും കോട്ടയം: ജനകീയ കൂട്ടായ്മയിൽ അമ്പൂരം തോടിന് പുനർജനി. മീനച്ചിലാറ്റിൽ കുമ്മനം വെടിപ്പുരക്കൽ ഭാഗത്തുനിന്ന് ആരംഭിച്ച് അമ്പൂരം ആശാൻ പാലത്തിന് സമീപം മീനച്ചിലാറ്റിൽ ചേരുന്ന അമ്പൂരം തോടാണ് ജനകീയ കൂട്ടായ്മയിൽ വീണ്ടെടുത്തത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആറുലക്ഷവും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 45,000 രൂപയും പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നു. ഇൗ തുക ഉപയോഗിച്ച് ഒരുകിലോമീറ്റർ മാത്രമാണ് നവീകരിക്കാനായത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്ന് ആവശ്യമായ പണം സമാഹരിച്ചാണ് യന്ത്രം ഉപയോഗിച്ച് തോട് വൃത്തിയാക്കിയത്. പലയിടങ്ങളിൽ വീതികുറഞ്ഞതും അടിത്തട്ട് ഉയർത്തി നിർമിച്ച കലുങ്കുകളും േതാട്ടിലെ നീെരാഴുക്കിന് തടസ്സമാണ്. തച്ചാട്ട് ഭാഗത്ത് ഷാമോൻ തച്ചാട്ടിന് വീട്ടിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം പൈപ്പ് ഉപയോഗിച്ച് നിർമിച്ചിരുന്ന കലുങ്ക് മാത്രമായിരുന്നു. നീരൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തിയ പൈപ്പ് കലുങ്ക് ജനകീയകൂട്ടായ്മയുടെ ആവശ്യപ്രകാരം പൊളിച്ചുമാറ്റി. പൈപ്പ് കലുങ്ക് നിന്ന സ്ഥലത്ത് നീരൊഴുക്കിന് തടസ്സമില്ലാത്തതരത്തിൽ കോൺക്രീറ്റ് കലുങ്ക് നാലുലക്ഷം രൂപ മുടക്കി നിർമിച്ചതും നാടിന് ആവേശമായി. മീനച്ചിലാറിെൻറ കൈവഴിയായ തോട്ടിലൂടെയുള്ള ഒഴുക്ക് ജനവാസക്രേന്ദങ്ങളിലേക്ക് എത്താൻ പ്രധാന തടസ്സമായ രണ്ട് കലുങ്ക് പൊളിക്കണം. പ്രവേശനഭാഗത്ത് തടസ്സം സൃഷ്ടിക്കുന്ന വെടിപ്പുരക്കൽ കലുങ്കും കുമ്മനം കുറ്റിക്കൽ കൊല്ലനാത്ത് റോഡിൽ കാഞ്ഞിക്കോട്ട് കലുങ്കും പൊളിച്ചുമാറ്റണം. ചളിനിറഞ്ഞ് അഴുക്കുചാലായി മാറിയ അമ്പൂരം തോട്ടിലൂടെ തെളിനീരൊഴുക്കിയതിെൻറ സന്തോഷത്തിലാണ് പ്രദേശവാസികൾ. ജലമെത്തിയതോടെ വർഷങ്ങളായി തരിശുകിടന്ന കുമ്മനം അകത്ത് പാടത്ത് (50 ഏക്കർ) കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ജനകീയകൂട്ടായ്മ. പദ്ധതി വിജയത്തിലെത്തിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിെൻറ സാേങ്കതിക നിർദേശങ്ങളും സഹായങ്ങളുമുണ്ടാകും. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനപദ്ധതി കോഒാഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ബഷീർ, തിരുവാർപ്പ് പഞ്ചായത്ത് അംഗങ്ങളായ തൽഹത്ത്, ഖാലിദ്, മുൻ പഞ്ചായത്ത് അംഗം നാസർ ചാത്തൻകോട്ടുമാലി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഡോ.കെ.ജെ. ജോർജ്, അസി.എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സുശീല എന്നിവർ നേതൃത്വം നൽകി. ജനകീയകൂട്ടായ്മയുടെ സമ്പൂർണ യോഗം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം അർബൻ ബാങ്ക് ഹാളിൽ ചേരും. അവധിക്കാല ഹിന്ദി ക്ലാസ് കോട്ടയം: കേന്ദ്ര മാനവശേഷി വികസന മന്ത്രാലത്തിെൻറ ആഭിമുഖ്യത്തിൽ കേരള ഹിന്ദി പ്രചാരസഭയുടെ കോട്ടയം എസ്.എച്ച്് മൗണ്ടിലെ ഹിന്ദി വിദ്യാലയത്തിൽ അവധിക്കാല ഹിന്ദി ക്ലാസ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447601816
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story