Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:02 AM IST Updated On
date_range 27 March 2018 11:02 AM ISTഉപയോഗിച്ച വസ്തുക്കള്‍ ആദിവാസികൾക്ക് നൽകുന്ന പദ്ധതിക്കെതിരെ ഹരജി
text_fieldsbookmark_border
കൊച്ചി: ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിച്ച് ആദിവാസികള്‍ക്കും ദരിദ്ര വിഭാഗങ്ങള്‍ക്കും നല്‍കുന്ന അടിമാലി പഞ്ചായത്തിെൻറ പദ്ധതിക്കെതിരെ ഹൈകോടതിയില്‍ ഹരജി. ഉപയോഗിച്ച തുണിയും വീട്ടുസാധനങ്ങളും ഇലക്േട്രാണിക് ഉപകരണങ്ങളും ചടങ്ങ് നടത്തി വിതരണം ചെയ്യുന്നതിനെതിരെ മുണ്ടക്കയം മുരിക്കുംവയല്‍ ഐക്യ മലയരയ മഹാസഭയാണ് ഹരജി നൽകിയിരിക്കുന്നത്. പദ്ധതി ആദിവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഹരജിയിൽ വാദിക്കുന്നു. ആദിവാസി ക്ഷേമത്തിന് സർക്കാറുകൾ നൽകുന്ന വൻ തുക ഫലപ്രദമായി വിനിയോഗിക്കാതെ ഉപയോഗിച്ച മാലിന്യങ്ങൾ വിതരണം ചെയ്യുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇത്തരം സാധനങ്ങൾ ശേഖരിച്ച് മാർച്ച് 26 മുതൽ 31 വരെ ദിവസങ്ങളിൽ അടിമാലി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ആദിവാസികള്‍ക്ക് നല്‍കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാെണന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story