Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇലവീഴാപൂഞ്ചിറ...

ഇലവീഴാപൂഞ്ചിറ പദ്ധതിയില്‍നിന്ന്​ കുടിവെള്ള വിതരണം നടത്തും ^ജോസ് കെ. മാണി എം.പി

text_fields
bookmark_border
ഇലവീഴാപൂഞ്ചിറ പദ്ധതിയില്‍നിന്ന് കുടിവെള്ള വിതരണം നടത്തും -ജോസ് കെ. മാണി എം.പി ഇലവീഴാപൂഞ്ചിറ ഡാം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുമെന്ന് ജോസ് കെ. മാണി എം.പി. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണെകാണ്ടാണ്. റവന്യൂ ഭൂമിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അതിനാൽ ഈ ജലസേചന കേന്ദ്രങ്ങള്‍ പണി പൂര്‍ത്തിയാക്കി കലക്ടർക്ക് കൈമാറിയിരിക്കുകയാണ്. ഇറിഗേഷൻ വകുപ്പും വാട്ടര്‍ അതോറിറ്റിയും മറ്റു നടപടികള്‍ തീര്‍ക്കുന്ന മുറക്ക് ജലവിതരണം നടത്താൻ കഴിയും. ഇതിന് തടസ്സങ്ങളൊന്നുമില്ല. മറ്റ് ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ട്രീറ്റ്‌മ​െൻറ് പ്ലാൻറുകൾ അടക്കമുള്ള സൗകര്യവും ഇവിടെ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story