Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:11 AM IST Updated On
date_range 25 March 2018 11:11 AM ISTഎം.ജിയിൽ ഏപ്രിൽ 15മുതൽ ഫയലിങ് സംവിധാനം ഡിജിറ്റലാകും
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാലയിൽ ഏപ്രിൽ 15മുതൽ ഭരണനടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഭരണപരമായ തീരുമാനങ്ങളെടുക്കേണ്ട അപേക്ഷകൾ തപാലിൽ സ്വീകരിക്കുമ്പോൾ തന്നെ സ്കാൻ ചെയ്ത് അതത് സെക്ഷനിലേക്ക് ഓൺലൈനായി കൈമാറും. ഇതിലേക്കായി ക്ലൗഡ് കമ്പ്യൂട്ടിങ്ങാണ് ഉപയോഗിക്കുക. 200 കമ്പ്യൂട്ടർ സ്ഥാപിച്ചു. നെറ്റ്വർക്കിങ് സംവിധാനം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. എല്ലാ ജീവനക്കാർക്കും പുതിയ സംവിധാനത്തിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 100 മാസ്റ്റർ െട്രയ്നർമാരെ പരിശീലിപ്പിക്കും. ഡിജിറ്റൽ ഡോക്യുമെൻറ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) എന്ന സോഫ്റ്റ്വെയർ സംവിധാനമാണ് ഉപയോഗിക്കുന്നത്. സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഉൾപ്പെടെ നടപടി ഡി.ഡി.എഫ്.എസിെൻറ പരിധിയിൽ വരും. ഫയൽ നീക്കം കടലാസ് രഹിത സംവിധാനത്തിലാക്കുന്ന ഇ-ഗവേണൻസ് നടപ്പാക്കുന്നതിെൻറ ഭാഗമായാണിത്. ഇ-ഗവേണൻസ് നടപ്പാക്കുന്നതിെൻറ ഭാഗമായി കേരളത്തിലെ എല്ലാ സർവകലാശാലകളും ഭരണനടപടികൾ കമ്പ്യൂട്ടർവത്കരിക്കുന്നതിനോടനുബന്ധിച്ചാണ് എം.ജിയിൽ ഇത് നടപ്പാക്കുന്നത്. ഇതു കൂടാതെ സർവകലാശാല കാമ്പസ് സമ്പൂർണ വൈ-ഫൈ കാമ്പസായി മാറ്റാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയാക്കും. സർവകലാശാലകളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതോടെ വിവിധ തട്ടുകളിൽ ഫയൽ നീക്കം നിരീക്ഷിക്കാനും തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സാധിക്കും. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ കെൽേട്രാൺ കമ്പനിയാണ് ഒരുക്കുന്നത്. പരീക്ഷ ഒഴികെ വിഭാഗങ്ങളിലാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പാക്കുന്നത്. സർവകലാശാലയിൽ െബഞ്ചമിൻ ബെയ്ലി പഠനപീഠം സ്ഥാപിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർട്ടിഫിക്കറ്റ്/ ഡിപ്ലോമ തലങ്ങളിൽ ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാനുള്ള ഡയറക്ടറേറ്റ് രൂപവത്കരിക്കാനും ചുമതല ഡോ. റോബിനറ്റ് ജേക്കബിന് നൽകാനും തീരുമാനിച്ചു. എറണാകുളം സെൻറ് ആൽബർട്സ് കോളജിലെ ബിരുദ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചെന്ന പരാതിയിൽ സിൻഡിക്കേറ്റിെൻറ അന്വേഷണസമിതി സമർപ്പിച്ച റിപ്പോർട്ടും ശിപാർശകളും അംഗീകരിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി നൽകിയ ഹോസ്റ്റൽ മുറികൾ ഒഴിപ്പിച്ച് ഡിഗ്രി വിദ്യാർഥികൾക്ക് മെറിറ്റ്/സംവരണ മാനദണ്ഡങ്ങൾ അനുസരിച്ച് ഹോസ്റ്റൽ മുറികൾ അനുവദിക്കാൻ നടപടി കൈക്കൊള്ളാൻ പ്രിൻസിപ്പലിന് നിർദേശം നൽകാനും കോളജിെൻറ വിദ്യാർഥി വിരുദ്ധ നടപടികൾ യു.ജി.സിക്കും ഓട്ടോണമി കമ്മിറ്റിക്കും റിപ്പോർട്ട് ചെയ്യാനും അന്വേഷണസമിതി ശിപാർശചെയ്തു. 29 പേർക്ക് പിഎച്ച്.ഡി നൽകാനും തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story