Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:08 AM IST Updated On
date_range 25 March 2018 11:08 AM ISTഇന്ന് ഒാശാന ഞായർ
text_fieldsbookmark_border
കോട്ടയം: യേശുക്രിസ്തുവിെൻറ ജറൂസലമിലേക്കുള്ള രാജകീയ പ്രവേശനത്തിെൻറ ഒാർമപുതുക്കി ഇന്ന് ഒാശാന. ഞായറാഴ്ച ദേവാലയങ്ങളിൽ കുരുത്തോല വെെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രത്യേക പ്രാർഥന ശുശ്രൂഷകൾ എന്നിവ നടക്കും. വിനയത്തിെൻറയും സഹനത്തിെൻറയും മാതൃകകാട്ടി കഴുതക്കുട്ടിയുടെ പുറത്തുള്ള യേശുവിെൻറ യാത്രയെ അനുസ്മരിച്ചാണ് ക്രൈസ്തവർ ഒാശാന ഞായർ (കുരുത്തോല പെരുന്നാൾ) ആചരിക്കുന്നത്. ജറൂസലമിലേക്ക് ജനം സൈത്തിന്‍ കൊമ്പുകളും ജയ് വിളികളുമായി യേശുവിനെ വരവേറ്റതിെൻറ ഒാർമകളുണർത്തി ദേവാലയങ്ങളിൽ കുരുത്തോലകളേന്തി പ്രദക്ഷിണം നടക്കും. ഇതോടെ നോമ്പിെൻറ പുണ്യവുമായി വിശ്വാസികള്‍ വിശുദ്ധവാരത്തിലേക്കും (ഹാശ ആഴ്ച) കടക്കും. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ഉണ്ടാകും. 29ന് പെസഹദിനത്തിൽ കാല്‍ കഴുകൽ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. 30ന് കുരിശുമരണ ഒാർമകളുമായി ദുഃഖവെള്ളി. എപ്രിൽ ഒന്നിനാണ് ഉയിര്‍പ്പുതിരുനാള്‍. ഇതോടെ അമ്പത് ദിനങ്ങൾ നീളുന്ന വലിയനോമ്പിനും സമാപനമാകും. കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഓശാന ഞായറാഴ്ച രാവിലെ ഏഴിന് മെത്രാസന മന്ദിരാങ്കണത്തിൽ നടത്തുന്ന കുരുത്തോല വെെഞ്ചരിപ്പോടെ വിശുദ്ധവാര കർമങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച് കുർബാനയർപ്പിക്കും. വ്യാഴാഴ്ച രാവിലെ 6.30ന് കാൽ കഴുകൽ ശുശ്രൂഷയും തുടർന്ന് ദിവ്യബലിയും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് ഉയിർപ്പിെൻറ തിരുക്കർമങ്ങൾ ആരംഭിക്കുമെന്നും കത്തീഡ്രൽ വികാരി ഫാ. ജോൺ ചേന്നാകുഴി അറിയിച്ചു. പരുമല സെമിനാരിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസും കോട്ടയം പഴയ സെമിനാരിയിൽ മാത്യൂസ് മാർ തേവോദോസിയോസും പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസും ഹാശ ആഴ്ച ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story