Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂൾ വാര്‍ഷികവും...

സ്‌കൂൾ വാര്‍ഷികവും രക്ഷാകര്‍തൃസമ്മേളനവും

text_fields
bookmark_border
കോഴഞ്ചേരി: കുമ്പനാട് ഗവ. യു.പി. സ്‌കൂളി​െൻറ 146ാം വാര്‍ഷികവും രക്ഷാകര്‍തൃസമ്മേളനവും സര്‍ഗോത്സവവും പൂര്‍വവിദ്യാർഥി സംഗമവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല മാത്യൂസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഗോപികുട്ടന്‍ മോളിക്കല്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. അനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് ഈപ്പന്‍, ഷിബു കുന്നപ്പുഴ, മുന്‍ ഹെഡ്മാസ്റ്റര്‍ എന്‍.ജെ. രാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സുനില്‍ മറ്റത്ത് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആര്‍. ജയദേവി സ്വാഗതവും പി.ടി.എ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. രമ നന്ദിയും പറഞ്ഞു. വോളിബാള്‍ മത്സരം കോഴഞ്ചേരി: മയക്കുമരുന്നി​െൻറയും മദ്യത്തി​െൻറയും ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ യുവാക്കളില്‍ അവബോധം സൃഷ്ടിക്കാൻ 'വിമുക്തി' യുടെ ഭാഗമായി പഞ്ചായത്തുതല ടീമുകളെ പങ്കെടുപ്പിച്ച് കോഴഞ്ചേരി ജനത സ്‌റ്റേഡിയത്തില്‍ 28ന് വോളിബാള്‍ മത്സരം നടത്തുന്നു. വിജയിക്കുന്ന ടീമുകള്‍ക്ക് 5000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. താൽപര്യമുള്ള ടീമുകള്‍ 27നുമുമ്പ് 9961278794 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ഇന്‍ ചാര്‍ജ് എം.എസ്. പ്രകാശ് കുമാര്‍ അറിയിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, ജില്ല എക്‌സൈസ് വകുപ്പ്, ജില്ല യുവജന ക്ഷേമ ബോര്‍ഡ് എന്നിയുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. ഓതറ പുതുക്കുളങ്ങരയിൽ മഹാഭൈരവിക്കോലം തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിക്ക് ഞായറാഴ്ച സമാപനം. ഞായറാഴ്ച രാത്രിമുതല്‍ ആരംഭിക്കുന്ന പടയണി ചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ച വലിയ ഭൈരവിക്കോലം എഴുന്നള്ളുന്നതോടെയാണ് അവസാനിക്കുന്നതെങ്കിലും രാത്രിമുഴുവന്‍ പടയണി പ്രേമികള്‍ ഉറക്കമൊഴിച്ച് കാത്തിരിക്കും. ഒമ്പതാം ദിവസമായ ശനിയാഴ്ച രാത്രിയും മുപ്പതോളം കാലന്‍ കോലങ്ങളും ചെറുകോലങ്ങളും ഭൈരവിക്കോലങ്ങളും പുലരുവോളം വഴിപാടായി സമര്‍പ്പിക്കപ്പെട്ടു. പുറമറ്റം ശ്രിദേവി പടയണി സംഘമാണ് പടയണി വിനോദമായ കാക്കാരശ്ശി അവതരിപ്പിക്കുന്നത്. ശേഷം അന്തരയക്ഷിക്കോലവും നടക്കുന്നുണ്ട്. തുടര്‍ന്ന് കാലന്‍ കോലത്തിന് ശേഷമാണ് മഹാഭൈരവിക്കോലം എഴുന്നള്ളത്ത് നടക്കുന്നത്. 1001 കമുകിന്‍ പാളയില്‍ തീര്‍ത്ത മഹാഭൈരവിക്കോലത്തിന് 50 അടിയോളം ഉയരവും 20 അടിയിലേറെ വീതിയുമുണ്ട്. ഞായറാഴ്ച വൈകീട്ട് എഴുന്നള്ളത്തിന് അകമ്പടിയേകാന്‍ കല്ലിശ്ശേരി വൈശ്യത്തില്‍ കുടുംബത്തില്‍നിന്നും പടിഞ്ഞാറ്റോതറ പഴയപുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള വെളള്ളിയമ്പള്ളില്‍ കുടുംബത്തില്‍നിന്നുമുള്ള കൊടി അകമ്പടി ഘോഷയാത്രകളും പഴയകാവില്‍ നിന്നുമുള്ള കാളകെട്ട് ഘോഷയാത്രയും എത്തും. വൈകീട്ട് സമീപത്തെ അഞ്ച് ഗ്രാമങ്ങള്‍ക്ക് വരവേൽപും നല്‍കുന്ന ചടങ്ങുണ്ട്. അതത് കരകളില്‍നിന്നുള്ളവര്‍ വഞ്ചിപ്പാട്ട് പാടി പുതുക്കുളങ്ങര ദേവിക്ഷേത്രത്തിന് പ്രദക്ഷിണം െവച്ച് ബന്ധുക്കര വരവിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിക്കും. വിവാഹ ധനസഹായം വിതരണം പത്തനംതിട്ട: തടിയൂർ വൈസ്മെൻ ക്ലബ് രജതജൂബിലി സമാപനസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എൽ.എ വിവാഹ ധനസഹായം രണ്ടുലക്ഷം രൂപ വിതരണം ചെയ്തു. പ്രസിഡൻറ് മാത്യൂസ് മോഹൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ സഖറിയ എബ്രഹാം, ലിങ്സ് ക്ലബ് പ്രസിഡൻറ് ജംസൺ ജോസഫ്, മെനറ്റ്സ് ക്ലബ് പ്രസിഡൻറ് സൂസൻ മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story