Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:41 AM GMT Updated On
date_range 24 March 2018 5:41 AM GMTഅയൽവാസികൾ വഴിയടച്ചു; പെരുവഴിയിൽ ഒരു കുടുംബം
text_fieldsbookmark_border
ചെറുതോണി: അയൽവാസികൾ വഴിയടച്ച് കെട്ടിയതിനെ തുടർന്ന് ഒരു കുടുംബം പെരുവഴിയിലായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ വരിക്കമുത്തനിലാണ് സംഭവം. തൈക്കൂട്ടത്തിൽ ഷാജിയും ഭാര്യയും മൂന്ന് പെൺമക്കളുമാണ് സ്വന്തം വീട്ടിൽ കയറാനാവാതെ ചേലച്ചുവട്-വണ്ണപ്പുറം സംസ്ഥാന പാതയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി കഴിയുന്നത്. 19കാരി മൂത്തമകൾ കനിയയും 13കാരി സനിയയും ഇളയമകൾ സോനയുമാണ് മാതാപിതാക്കളോടൊപ്പം വഴിവക്കിൽ കഴിയുന്നത്. പുസ്തകങ്ങൾ വീട്ടിൽനിന്ന് എടുക്കാൻ കഴിയാതെ വന്നതോടെ മൂവരുടെയും പഠിത്തവും മുടങ്ങി. പുസ്തകം മാത്രമല്ല രോഗിയായ ഇളയമകൾ സോനയുടെ മരുന്നും വീട്ടിനുള്ളിലാണ്. 10 വർഷം മുമ്പ് സ്വകാര്യ വ്യക്തിയോട് സ്ഥലം വാങ്ങിയെങ്കിലും അടുത്ത കാലത്താണ് ഷാജി കുടുംബസമേതം ഷെഡ് കെട്ടി ഇവിടെ താമസം തുടങ്ങിയത്. അയൽവാസികൾ രണ്ടുവശവും വേലികെട്ടി അടച്ചതോടെയാണ് ഇവർക്ക് സ്വന്തം വീട്ടിൽ കയറാൻ പറ്റാതെ വന്നത്. സംഭവം വിവാദമായതോടെ താൽക്കാലികമായി വഴി തുറന്നുകൊടുത്തതായി കഞ്ഞിക്കുഴി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story