Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 10:44 AM IST Updated On
date_range 21 March 2018 10:44 AM ISTകോടിമതയിൽ പാർക്കിങ് ഫീസിനെച്ചൊല്ലി തർക്കം; ലോറി ൈഡ്രവർക്ക് മർദനമേറ്റു
text_fieldsbookmark_border
കോട്ടയം: കോടിമതയിൽ പാർക്കിങ് ഫീസിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ലോറി ൈഡ്രവർക്ക് മർദനമേറ്റു. കണ്ടെയ്നർ ലോറി ൈഡ്രവർ പഞ്ചാബ് സ്വദേശി ജോഗീന്ദർസിങ്ങിനെയാണ് (59) മർദിച്ചത്. ചൊവ്വാഴ്ച രാവിലെ കോടിമത എം.ജി റോഡിലാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് എത്തിയാണ് ൈഡ്രവറെ ആശുപത്രിലാക്കിയത്. മർദിച്ചവർ ബൈക്കിലെത്തിയ രണ്ടുപേരാണെന്നും ഹെൽമറ്റ് ധരിച്ചാണ് എത്തിയതെന്നും അവർ പണവും ഫോണും പിടിച്ചുപറിച്ചെന്നും മർദനമേറ്റ ൈഡ്രവർ പൊലീസിനോട് പറഞ്ഞു. കോടിമത എം.ജി റോഡിൽ ലോറി പാർക്ക് ചെയ്തതിന് 500 രൂപ ഫീസ് ചോദിച്ചു. ഇതു നൽകാത്തതിനായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ ആദ്യമായാണ് കോട്ടയത്ത് വരുന്നത്. അതേസമയം, കോടിമതയിൽ വഴിയരികിൽ പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ജീവന്‍രക്ഷ കണ്‍വെന്‍ഷന്‍ കോട്ടയം: ജീവന്‍ ജ്യോതിസ്സ് പ്രോലൈഫ് സെൽ നേതൃത്വത്തിൽ നടക്കുന്ന ജീവെൻറ വാരാചരണ ഭാഗമായി ബുധനാഴ്ച ചങ്ങനാശ്ശേരിയിൽ പ്രോ ലൈഫ് ജീവന്‍രക്ഷ കണ്‍വെന്‍ഷന്‍ നടക്കും. ചങ്ങനാശ്ശേരി കത്തീഡ്രല്‍ ഹാളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന കൺവെന്‍ഷന്‍ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, പ്രോ ലൈഫ് കോഓഡിനേറ്റര്‍ എബ്രഹാം പുത്തന്‍കുളം, ജനറല്‍ കണ്‍വീനര്‍ ബൈജു ആലഞ്ചേരി, പിതൃവേദി പ്രസിഡൻറ് വര്‍ഗീസ് നെല്ലിക്കല്‍, െറജി ആഴാംചിറ, പബ്ലിസിറ്റി കണ്‍വീനര്‍ ലാലി ഇളപ്പുങ്കല്‍ വർഗീസ് കുടുലില്‍, ജോണ്‍സി കാട്ടൂര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഭരണകക്ഷിയിൽ ഗ്രൂപ്പുപോര്; കോട്ടയം നഗരസഭയിൽ പ്രതിസന്ധി രൂക്ഷം കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണകക്ഷിയിൽ ഗ്രൂപ്പുപോര്. ചൊവ്വാഴ്ച കൂടിയ വികസന സെമിനാറിൽ കോൺഗ്രസിനുള്ളിലെ പോര് പരസ്യമായി. ഐ ഗ്രൂപ്പുകാരിയായ ചെയർപേഴ്സണും എ ഗ്രൂപ്പുകാരനായ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ തർക്കവും ഉടലെടുത്തു. ഒടുവിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇറങ്ങിപ്പോയി. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ബില്ല് മാറിയെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ബില്ല് പാസാക്കി നൽകണമെന്ന് ചെയർപേഴ്സണും ഐ ഗ്രൂപ്പുകാരനായ മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ്. ഗോപകുമാർ അടക്കമുള്ളവരും വാദിച്ചു. എന്നാൽ, ലൈറ്റ് സ്ഥാപിക്കുന്ന ജോലിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഫയലിൽ ഒപ്പിട്ടില്ലെന്നും ഇപ്പോഴത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനൽ കാണക്കാരി നിലപാടെടുത്തു. സനലിനെ പിന്തുണച്ച് വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ്കുമാർ, അംഗം എം.പി. സന്തോഷ് കുമാർ എന്നിവർ എത്തിയതോടെ വാക്കുതർക്കം രൂക്ഷമായി. അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് ഇവർ നിലപാടെടുത്തതോടെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഇല്ലെങ്കിലും ബില്ല് പാസാക്കാൻ അറിയാമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഇതോടെ സനലും വൈസ് ചെയർപേഴ്സണുമടക്കമുള്ളവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഏറെക്കാലമായി നഗരസഭ ഭരണത്തിൽ ഉണ്ടായിരുന്ന ശീതസമരമാണ് ഇേപ്പാൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story