Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:17 AM IST Updated On
date_range 17 March 2018 11:17 AM ISTതൊടുപുഴ നഗരസഭയിൽ 15.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsbookmark_border
*നഗര ശുചീകരണത്തിനും ആധുനിക അറവുശാലക്കും കൂടുതൽ തുക തൊടുപുഴ: മാലിന്യസംസ്‌കരണത്തിനും നഗരവികസനത്തിനും ഊന്നൽ നൽകി 2018-19 സാമ്പത്തിക വർഷത്തിലെ പദ്ധതിക്ക് തൊടുപുഴ നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ആധുനിക അറവുശാലക്ക് 3.91 കോടി രൂപയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് വകയിരുത്തിയ 1.66 കോടി രൂപയും എടുത്തുപറയേണ്ടവയാണ്. ആസ്തിവികസനത്തിന് ഉതകുന്ന മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം, പഴയ ബസ് സ്റ്റാൻഡിന് എതിരെയുള്ള ഷോപ്പിങ് കോംപ്ലക്സിെൻറ നവീകരണം എന്നിവക്ക് 22 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. വികസന സെമിനാർ, സ്റ്റാൻഡിങ് കമ്മിറ്റികൾ, ഹിയറിങ് കമ്മിറ്റി എന്നിവയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ പ്രഫ. ജെസി ആൻറണി പദ്ധതികൾ തയാറാക്കിയത്. 2018-19 വർഷത്തിൽ ഭൂമിയുള്ള എല്ലാവർക്കും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിർമിച്ച് നൽകാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 16.27 കോടി രൂപയാണ് ആകെ വേണ്ടത്. വകയിരുത്തിയ 1.66 കോടിയുടെ ബാക്കി ലോണെടുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. നഗരസഭയിൽ ആധുനിക അറവുശാലയില്ലാത്തത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് 3.91 കോടി രൂപ പദ്ധതിക്ക് വകയിരുത്തിയത്. വനിത ക്ഷേമത്തിന് 50 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികളുെടയും വയോജനങ്ങളുെടയും ക്ഷേമത്തിന് 1.2 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫണ്ടിൽനിന്നുള്ള 5.1 കോടി, 14ാം ധനകാര്യ കമീഷൻ അവാർഡായ 5.173 കോടി, തനത് ഫണ്ട് 35 ലക്ഷം എന്നിവ ചേർത്ത് 15.35 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മറ്റ് പദ്ധതികൾ * അംഗൻവാടികളിൽ പോഷകാഹാര വിതരണം- 40 ലക്ഷം * ഭിന്നശേഷിയുള്ളവർക്ക് സ്‌കോളർഷിപ്പും ബത്തയും- 26 ലക്ഷം * വീടുകളിൽ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കൽ- 17.5 ലക്ഷം * ഓടവൃത്തിയാക്കൽ- 35 ലക്ഷം * എസ്.എസ്.എ വിഹിതം- 20.96 സാന്ത്വന പരിചരണം- എട്ടുലക്ഷം * ആശ്രയ േപ്രാജക്ട് വിഹിതം- 10 ലക്ഷം * കറവപ്പശുക്കൾക്ക് കാലിത്തീറ്റ- 38 ലക്ഷം * തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണം- രണ്ടുലക്ഷം * പച്ചക്കറിത്തൈ വിതരണം- 50,000 * സമഗ്ര കേര വികസനം- 2.31 ലക്ഷം * നെൽകൃഷിക്ക് കൂലിെച്ചലവ് സബ്‌സിഡി- 5.1 ലക്ഷം * കുരുമുളക് തൈ വിതരണം- 10,000 * വാഴവിത്ത്- 30,000 * കിഴങ്ങുവർഗ വിളകളുടെ കൃഷി വ്യാപനം- 10 ലക്ഷം *വീടുകളിൽ റിങ് കമ്പോസ്റ്റ്- 2.5 ലക്ഷം * മെറ്റീരിയൽ റിക്കവറി സെൻററുകളിലേക്ക് ആവശ്യമായ കണ്ടെയ്നറുകൾ- നാലുലക്ഷം * ഓട ശുചീകരണം- അഞ്ചുലക്ഷം * ഓടകളിൽ സിൽറ്റ് ട്രാപ്പുകൾ സ്ഥാപിക്കൽ- ആറുലക്ഷം * തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണം- അഞ്ചുലക്ഷം * പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിന് പുതിയ മെഷീനുകളും ഗ്രൈൻഡിങ്, വെയിങ് മെഷീനുകളും- 10 ലക്ഷം പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ്- 10 ലക്ഷം (എം.എൽ.എ ഫണ്ട്) കുട്ടിക്കാനം-കുമിളി റോഡ് നവീകരണം 30 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായി ചെറുതോണി: കുട്ടിക്കാനത്തിനടുത്ത് മത്തായിക്കൊക്ക കല്ലാർ മുതൽ കുമിളി വരെയുള്ള പാത നവീകരണത്തിനായി 30 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായതായി ജോയിസ് ജോർജ് എം.പി അറിയിച്ചു. പത്തനംതിട്ട, കുമിളി ദേശീയപാത 183െൻറ ഭാഗമായുള്ള നവീകരണമാണ് ഉടൻ ആരംഭിക്കുന്നത്. കല്ലാർ മുതൽ കുമിളി വരെ 25 കിലോമീറ്റർ ദേശീയ നിലവാരത്തിലുള്ള റോഡാക്കി മാറ്റാനാണ് ലക്ഷ്യം. ബി.എം ബി.സി ടാറിങ്ങിനൊപ്പം സുരക്ഷമുന്നൊരുക്കങ്ങളും നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ടൗണുകളുടെ വികസനവും നവീകരണവും ചേർത്താണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. പാമ്പനാർ, വണ്ടിപ്പെരിയാർ, കുമിളി ടൗണുകളാണ് ദേശീയപാത നവീകരണത്തിൽ ഉൾപ്പെടുത്തി ടെൻഡർ പൂർത്തിയായിട്ടുള്ളത്. അടിമാലി-കുമിളി ദേശീയപാത 185െൻറ കീരിത്തോട് മുതൽ കാൽവരി മൗണ്ട് വരെയുള്ള 26 കിലോമീറ്റർ നവീകരണം 35 കോടിയുടെ ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. 12 കോടി െചലവിൽ നിർമിക്കുന്ന രാജാക്കാട്-പൂപ്പാറ സി.ആർ.എഫ് റോഡിെൻറയും വെള്ളയാംകുടി-അമ്പലക്കവല റോഡിെൻറയും ടെൻഡർ നടപടികളും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story