Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:14 AM IST Updated On
date_range 17 March 2018 11:14 AM ISTലഹരി ഉൽപന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ
text_fieldsbookmark_border
നെടുങ്കണ്ടം: ബിഹാറിൽനിന്ന് 25,000 രൂപയോളം വിലവരുന്ന കഞ്ചാവ് മിഠായിയും 200ഗ്രാം കഞ്ചാവും ഒരുകിലോ നിരോധിത പുകയില ഉൽപന്നവുമായി എത്തിയ യുവാവിനെ അതിർത്തി ചെക്ക് പോസ്റ്റിൽ കമ്പംമെട്ട് എക്സൈസ് പിടികൂടി. ബിഹാർ സ്വദേശി മിതിലേശ് പവാനാണ് (28) അറസ്റ്റിലായത്. കഞ്ചാവ് ജീൻസിെൻറ പോക്കറ്റിലും ഹാൻസടക്കം നിരോധിത പുകയില ഉൽപന്നങ്ങൾ ബാഗിലും സൂക്ഷിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് കമ്പംമെട്ടിലെ അതിർത്തി ചെക്ക് പോസ്റ്റുവഴി നടന്നുവരുകയായിരുന്ന ഇയാൾ എക്സൈസ് സംഘത്തെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽെപട്ട് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഈരാറ്റുപേട്ടയിലും നെടുങ്കണ്ടത്തും മറ്റും ജോലിചെയ്യുന്ന സുഹൃത്തുക്കൾക്കും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് എക്സൈസ് സംഘത്തോട് പറഞ്ഞു. 35 മിഠായിയാണ് ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തത്. ബിഹാറിൽനിന്ന് തമിഴ്നാട് വഴി അതിർത്തി ചെക്ക് പോസ്റ്റിൽ ബസിറങ്ങി സമാന്തരപാതയിലൂടെ നടന്ന് അതിർത്തികടക്കുകയായിരുന്നു. കമ്പംമെട്ട് എക്സൈസ് ഇൻസ്പെക്ടർ ഷാജി ജോർജ്, പ്രിവൻറിവ് ഓഫിസർ മനോജ് സെബാസ്റ്റ്യൻ, സി.ഇ.ഒമാരായ എസ്. ശ്രീകുമാർ, ടി.കെ. വിനോദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story