Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:14 AM IST Updated On
date_range 17 March 2018 11:14 AM ISTഹയർ സെക്കൻഡറി^ഡി.പി.െഎ ലയനത്തിൽനിന്ന് പിന്മാറണം ^എ.എച്ച്.എസ്.ടി.എ
text_fieldsbookmark_border
ഹയർ സെക്കൻഡറി-ഡി.പി.െഎ ലയനത്തിൽനിന്ന് പിന്മാറണം -എ.എച്ച്.എസ്.ടി.എ കോട്ടയം: ഹയർ സെക്കൻഡറി-ഡി.പി.െഎ ലയനത്തിൽനിന്ന് സർക്കാർ പിന്മാറണെമന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുത്താനും ശമ്പളസ്കെയിൽ താഴ്ത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രീംകോടതി വിധിയുടെയും സർവിസ് ചട്ടങ്ങൾക്കും വിരുദ്ധമാണ് ലയനം. േജാലിഭാരത്താൽ പൊറുതിമുട്ടിയ ഡി.പി.െഎ ഒാഫിസിലേക്ക് ഹയർ സെക്കൻഡറിയിലെ 10 ലക്ഷം വിദ്യാർഥികളും 30,000 അധ്യാപകരും ചേർന്നാൽ പരീക്ഷകളും ഫലപ്രഖ്യാപനവും അവതാളത്തിലാകും. ലയനത്തിൽ പ്രതിഷേധിച്ച് മാർച്ച് 23ന് സെക്രേട്ടറിയറ്റ് പടിക്കൽ പ്രതിഷേധധർണ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ, അധ്യാപക സംഘടനകൾ, രാഷ്ട്രീയ-സാംസ്കാരിക നായകർ എന്നിവരെ പെങ്കടുപ്പിച്ച് സമരപരിപാടി ആവിഷ്രിക്കും. ജനറൽ സെക്രട്ടറി എസ്. മനോജ്, ഒാർഗനൈസിങ് സെക്രട്ടറി ഡോ. കെ.എം. തങ്കച്ചൻ, സംസ്ഥാന നിർവാഹസമിതി അംഗം മോനിച്ചൻ മാത്യു, ജില്ല സെക്രട്ടറി ബോബി തോമസ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story