Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനം സർ​േവ:...

വനം സർ​േവ: ഫോറസ്​റ്റ്​ ഡയറക്​ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു –ജോയിസ്​ ജോർജ് എം.പി

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ഉൾെപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടക്കുന്ന കേന്ദ്ര വനം വകുപ്പി​െൻറ സർേവ നടപടികളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ നാഷനൽ ഫോറസ്റ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി ജോയിസ് ജോർജ് എം.പി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തി​െൻറ പുതുതായി രൂപവത്കരിച്ച കൺസൾട്ടേറ്റിവ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് എം.പി ഈ ആവശ്യമുന്നയിച്ചത്. ഇതേ തുടർന്ന് റിപ്പോർട്ട് നൽകാൻ വനം-പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ ഡയറക്ടർക്ക് നിർേദശം നൽകി. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏലമലക്കാടുകൾ വനമാണെന്ന് പ്രചരിപ്പിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം ഉൾപ്പെടെ സർക്കാറി​െൻറ വൻ പദ്ധതികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത് നിയന്ത്രിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടി​െൻറ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ചർച്ചചെയ്യാൻ അടുത്ത യോഗത്തി​െൻറ അജണ്ട നിശ്ചയിക്കണമെന്ന ത​െൻറ ആവശ്യം അംഗീകരിച്ചതായും എം.പി പറഞ്ഞു. സഹമന്ത്രി മഹേഷ് ശർമ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story