Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീരുമേട്ടിലും പരിസര...

പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
പീരുമേട്: കനത്ത വെയിലിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ പീരുമേട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ജലഅതോറിറ്റിയുടെ വിതരണത്തിൽ വളരെക്കുറച്ച് വെള്ളമാണ് ലഭിക്കുന്നത്. ജലക്ഷാമം രൂക്ഷമായി തുടരുമ്പോഴും പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. മിനി സിവിൽ സ്റ്റേഷൻ പരിസരം, വാരിക്കാടൻ വളവ്, ബി.എസ്.എൻ.എൽ ഓഫിസ് പരിസരം, ഗവ. എൽ.പി സ്കൂൾ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജലക്ഷാമം തുടരുകയാണ്. ലോറികളിലും പിക്-അപ് വാനുകളിലും നിന്ന് വെള്ളം വിലക്ക് വാങ്ങിയാണ് മിക്കവരും ഉപയോഗിക്കുന്നത്. ജലവിതരണ അതോറിറ്റിയുടെ കുഴൽക്കിണറ്റിൽനിന്നാണ് താലൂക്ക് ആസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വെള്ളം വിതരണം ചെയ്യുന്നത്. കുഴൽക്കിണർ 1986ൽ കമീഷൻ ചെയ്യുമ്പോൾ 25ൽ പരം പൊതുടാപ്പുകളും തോട്ടാപ്പുരയിലെ പമ്പുഹൗസിൽനിന്ന് വിതരണത്തിനായി 30 പൊതുടാപ്പുകളും ഉണ്ടായിരുന്നു. ഗാർഹികാവശ്യത്തിനുള്ള കണക്ഷനുകൾ നൽകിയതോടെ പൊതുടാപ്പുകളുടെ എണ്ണം കുറച്ചു. പൊതുടാപ്പുകൾ ഇല്ലാതായതോടെ ഗാർഹിക കണക്ഷൻ ഇല്ലാത്തവർക്ക് വെള്ളം ലഭിക്കാതായി. സർക്കാർ ക്വാർേട്ടഴ്സുകളിൽ താമസിക്കുന്നവരാണ് ഏറെ ക്ലേശിക്കുന്നത്. ഇവിടെ ഗാർഹിക കണക്ഷൻ ഇല്ലാത്തതിനാൽ ജീവനക്കാരും കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. ഹെലിബറിയ പദ്ധതിയിലെ വെള്ളം പീരുമേട്ടിൽ വിതരണം ചെയ്താൽ ക്ഷാമം പരിഹരിക്കാൻ സാധിക്കും. സംസ്ഥാന സമ്മേളനം 18മുതൽ തൊടുപുഴ: കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ 34ാമത് സംസ്ഥാന സമ്മേളനം 18, 19 തീയതികളിൽ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് ഉച്ചക്ക് 1.30ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പി.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് മാനു അധ്യക്ഷതവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ സഫിയ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തും. 19ന് രാവിലെ 10.30ന് ടൗൺ ഹാളിൽ പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്യും. ജോയിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്‌റ്റ്യൻ എം.എൽ.എ മുഖ്യാതിഥിയാകും. ചികിത്സ സഹായവിതരണം കെ.കെ. ജയചന്ദ്രനും ചികിത്സ ധനസഹായ കാർഡ് വിതരണം വാഴൂർ സോമനും കാഷ് അവാർഡ് വിതരണം എ.പി. ഉസ്‌മാനും കായിക പ്രതിഭകളെ ആദരിക്കൽ സിബി വർഗീസും നിർവഹിക്കും. കെ.എൻ. ദേവരാജൻ, എ.ജി. ശിവരാമൻ ചെട്ടിയാർ, എ.വി. സെബാസ്റ്റ്യൻ, ഉണ്ണികൃഷ്‌ഷൻ മണിമല, ഓമന ജോസ് എന്നിവർ പങ്കെടുത്തു. കൊന്നത്തടി കമ്യൂണിറ്റി ഹാള്‍ സാമൂഹികവിരുദ്ധരുടെ താവളം അടിമാലി: കൊന്നത്തടിയില്‍ ജില്ല പഞ്ചായത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറി. 1997-98 സാമ്പത്തികവര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടമാണിത്. ജനലുകളും വാതിലുകളും തകര്‍ന്ന് ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായിമാറി. കാടുമൂടിയ കെട്ടിടം മദ്യപസംഘം കൈയടക്കിയതോടെ ഇരുള്‍ വീണാല്‍ സ്ത്രീകളും കുട്ടികളുമടക്കം കമ്യൂണിറ്റി ഹാളിന് സമീപത്തുകൂടി പോകുന്നത് ഭീതിയോടെയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തില്ല. സാമൂഹികവിരുദ്ധര്‍ തകർക്കുന്ന ജനല്‍ ചില്ലി​െൻറയും ശൗചാലയത്തി​െൻറയുമെല്ലാം കേടുപാടുകള്‍ പണം മുടക്കി ബന്ധപ്പെട്ടവര്‍ പരിഹരിക്കാറുണ്ടെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇത് രേഖകളില്‍ മാത്രമെന്ന് നാട്ടുകാരും പറയുന്നു. കെട്ടിടത്തിന് സമീപത്തെ കാടെങ്കിലും തെളിക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story