Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:17 AM IST Updated On
date_range 15 March 2018 11:17 AM ISTവനം സംരക്ഷിക്കാൻ കഴിയാതെ 'ഒാടിത്തളർന്ന്' വനപാലകർ
text_fieldsbookmark_border
പത്തനംതിട്ട: കാട്ടുതീയും ൈകേയറ്റവും വനത്തിന് ഭീഷണിയാകുേമ്പാഴും 'ഒാടിത്തളർന്ന്' വനപാലകർ. പ്രതിബദ്ധതയില്ലാത്ത ഉദ്യോഗസ്ഥരും വനസംരക്ഷണത്തിന് ഭീഷണിയാകുന്നു. കാട്ടുതീയല്ല വനത്തിെൻറ പ്രധാന ശത്രുവെങ്കിലും തീയെ നേരിടാൻ ഇപ്പോഴും സംവിധാനമൊന്നും നൽകിയിട്ടുമില്ല. 1962ലെ സ്റ്റാഫ് പാറ്റേണാണ് വനം വകുപ്പിലുള്ളത്. ശരാശരി 4.63 ചതുരശ്ര കിലോമീറ്റർ വനം ഒരു ബീറ്റ് ഫോറസ്റ്റ് ഒാഫിസറുടെ പരിധിയിൽ വരുന്നുണ്ട്. തിരുവനന്തപുരത്ത് 7.93 ചതുരശ്ര കിലോമീറ്ററും കൊല്ലത്ത് 7.52മാണ് അധികാരപരിധി. ആഴ്ചയിലൊരിക്കൽ പോലും ഇൗ പ്രദേശങ്ങൾ മുഴുവൻ പരിശോധിക്കാനാകില്ലെന്നാണ് വനപാലകർ പറയുന്നത്. ഇത് രണ്ട് ചതുരശ്ര കിലോ മീറ്ററാക്കണമെന്നതാണ് ആവശ്യം. മൂന്ന് കിലോമീറ്ററാക്കാനും 1650തസ്തിക അധികം സൃഷ്ടിക്കാനും 2013ൽ തീരുമാനിെച്ചങ്കിലും നടപ്പായില്ല. പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള 700പേരെ വാച്ചർമാരായി നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നീട് 500 തസ്തിക സൃഷ്ടിക്കാൻ തീരുമാനിെച്ചങ്കിലും അതും നടപ്പായില്ല. കാട്ടുതീ, വനം ൈകേയറ്റം, വന്യജീവികൾ നാട്ടിലിറങ്ങുന്നത് എന്നിവ നേരിടാൻ ഫലപ്രദമായി കഴിയുന്നില്ല. കാട്ടുതീ മനുഷ്യസൃഷ്ടിയാണ്. ഫയർലൈൻ ഉണ്ടെങ്കിലും ഇടക്ക് ചപ്പുചവറുകൾ നീക്കിയില്ലെങ്കിൽ തീ നേരിടാൻ കഴിയില്ല. ഇതേസമയം, ഫയർലൈൻ തെളിക്കൽ പലയിടത്തും പേരിലൊതുങ്ങുന്നു. കാട്ടുതീമൂലമുണ്ടാകുന്ന പാരിസ്ഥിതികനഷ്ടം കണക്കാക്കാനും സംവിധാനമില്ല. ഫോറസ്റ്റ് സർവേ ഒാഫ് ഇന്ത്യയിൽനിന്ന് ഉപഗ്രഹ സഹായത്തോടെ കാട്ടുതീയെക്കുറിച്ച വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാൻ സംവിധാനമുണ്ടെങ്കിലും വനപാലകർക്ക് അവിടെയെത്താനും തീ അണക്കാനുമുള്ള സൗകര്യമില്ല. മരക്കൊമ്പുകൊണ്ട് തീ തല്ലിക്കെടുത്തുകയെന്ന പ്രാകൃതരീതിയാണ് ഇപ്പോഴും തുടരുന്നത്. അടിക്കാട്ടിലാണ് തിയെങ്കിൽ 'കൗണ്ടർ ഫയർ'സൃഷ്ടിച്ചും നേരിടുന്നു. വനപാലകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും വനത്തിനോടുള്ള പ്രതിബദ്ധത കുറയുകയും ചെയ്യുന്നു. പരിസ്ഥിതി പ്രവർത്തകരെപോലും വനസംരക്ഷണ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നു. പരിസ്ഥിതി ക്യാമ്പുകളിൽ മുമ്പെത്തപോലെ താൽപര്യം കാട്ടുന്നുമില്ല. വനവും കച്ചവടവത്കരിക്കപ്പെട്ടതാണ് മറ്റൊരു ഭീഷണി. ഇക്കോ െഡവലപ്മെൻറ് കമ്മിറ്റികളുെട നേതൃത്വത്തിൽ പണം വാങ്ങി ട്രക്കിങ് അനുവദിക്കുന്നുണ്ട്. വനത്തോടുചേർന്ന് പലതരം കച്ചവടകേന്ദ്രങ്ങളും അനുവദിച്ചു. എം.ജെ. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story