Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:12 AM IST Updated On
date_range 15 March 2018 11:12 AM ISTന്യൂനമർദം: ആശ്വാസമായി നേരിയ മഴ; മേഘംമൂടി ഇടുക്കി
text_fieldsbookmark_border
തൊടുപുഴ: കനത്ത ചൂടില്‍ തളര്‍ന്ന ജില്ലക്ക് ആശ്വാസമായി മിക്കയിടങ്ങളിലും മഴയെത്തി. ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളിൽ നാല് മില്ലീമീറ്റർ വീതം ലഭിച്ചപ്പോൾ തൊടുപുഴയിൽ നേരിയ മഴയാണ് പെയ്തത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചയുമാണ് മഴ ലഭിച്ചത്. മിക്കയിടങ്ങളിലും ചെറിയ കാറ്റുമുണ്ട്. കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം കേരളത്തിലടുത്തേതാടെയാണ് മഴയെത്തിയത്. ഇത് ചൂടിന് അൽപം ആശ്വാസമായെങ്കിലും ന്യൂനമർദത്തെ തുടർന്ന് കനത്തമഴയുണ്ടാകുമെന്ന ആശങ്ക മലയോരത്തുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ജില്ലയിൽ പലയിടത്തും കാട്ടുതീ വ്യാപകമായ സാഹചര്യത്തിലാണ് ചെറിയ മഴ എത്തിയത്. ദേവികുളം താലൂക്കിൽ മിക്കയിടങ്ങളിലും മഴ പെയ്തതോടെ പശ്ചിമഘട്ട മലനിരകളിലെ കാട്ടുതീയും നിയന്ത്രണാതീതമായത് വനപാലകർക്കൊപ്പം നാട്ടുകാർക്കും ആശ്വാസമായി. അതിർത്തി വനമേഖലയായ കുരങ്ങിണിയിൽ കാട്ടുതീ വൻ ദുരന്തമായതോടെ ഇടുക്കിയുടെ അതിർത്തിമേഖലകളും കടുത്ത ആശങ്കയിലായിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിെൻറ ഭാഗമായി ഹൈറേഞ്ചിെൻറ വിവിധ ഭാഗങ്ങളിൽ കാറ്റിനൊപ്പം മൂടൽമഞ്ഞും ചാറ്റൽമഴയും രണ്ടുദിവസമായി ഉണ്ടാകുന്നുണ്ട്. പീരുമട്, വാഗമൺ മേഖലയിൽ നല്ല തണുപ്പുമുണ്ട്. കഴിഞ്ഞതവണ വീശിയടിച്ച ഒാഖി ചുഴലിക്കാറ്റ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചിരുന്നു. ഇത്തവണ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് ജില്ല ഭരണകൂടവും ജാഗ്രത നടപടികൾ കർശനമാക്കി. ഗ്രാമീണ ജലസേചന പദ്ധതികൾ നോക്കുകുത്തി നെടുങ്കണ്ടം: ജില്ലയിൽ കാലവസ്ഥ വ്യതിയാനവും മഴക്കുറവും വ്യാപകമാകുേമ്പാഴും ഗ്രാമീണ ജലസേചന പദ്ധതികൾ പലതും നോക്കുകുത്തികളാകുന്നു. കുറെ വർഷങ്ങളായി ജില്ലയിൽ മഴക്കുറവും കാലാവസ്ഥ വ്യതിയാനവും കഠിനമായ ചൂടും വരൾച്ചയുമാണ്. ഇത് മനസ്സിലാക്കി ജലക്ഷാമം പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ ജലവിതരണ പദ്ധതികൾ കാര്യക്ഷമമാക്കണം. നിർമാണം പൂർത്തിയായതും പാതിവഴിയിൽ മുടങ്ങിയതുമായ പദ്ധതികൾ ജില്ലയിൽ നിരവധിയുണ്ടെങ്കിലും ഇവ പ്രയോജനപ്രദമാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മോട്ടോർ തകരാറിലായവയും പ്രവർത്തനരഹിതമായ പമ്പ് സെറ്റുകളും പൊട്ടിത്തകർന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന ജലസംഭരണികളും ശുചീകരിക്കാത്ത കുളങ്ങളും കിണറുകളും ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ നിരവധിയുണ്ട്. മിക്ക സ്ഥലത്തും ജലവിതരണം മുടങ്ങി. ഓരോ വർഷവും കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷങ്ങളാണ് ജില്ലയിലെ ഓരോ പഞ്ചായത്തും ചെലവഴിക്കുന്നത്. ഇവയിൽ മിക്കതും കടുത്തവേനലിൽ നടപ്പാക്കുന്നവയാണ്. ഇവ താൽക്കാലിക പരിഹാരവുമാണ്. കടുത്ത ജലക്ഷാമം മൂലം ജനം പൊറുതിമുട്ടുമ്പോൾ മാത്രം ഉണരുന്ന അധികൃതരാണ്. ജില്ലയിലെ പ്രമുഖ പട്ടണങ്ങളിൽ വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. ഉടുമ്പൻചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം പട്ടണത്തിൽപോലും ജലക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ പദ്ധതികളില്ലാത്തതിനാൽ ആളുകൾ വെള്ളം വിലകൊടുത്തു വാങ്ങുകയാണ്. താലൂക്ക് ക്വാർട്ടേഴ്സിലും താലൂക്ക് ആശുപത്രിയിലും ജലവിതരണ പദ്ധതികൾ കാര്യക്ഷമമല്ല. ജല അതോറിറ്റിയുടെ ജലവിതരണവും കാര്യക്ഷമമല്ല. ഹൈറേഞ്ചിൽ എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച നിരവധി പദ്ധതികൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും നിർമാണത്തിലെ പിഴവ് മൂലവും പ്രവർത്തനം പാതിവഴിയിലാണ്. ജില്ലയിൽ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്തുകളാണ് കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല പഞ്ചായത്തുകൾ. ഇതിൽ ഏറെ ദുരിതം കരുണാപുരം പഞ്ചായത്തിലാണ്. ഇവിടെ വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്, ബാലൻപിള്ളസിറ്റി, ബംഗ്ലാദേശ്, ഇടത്തറമുക്ക്, കുരുവിക്കാനം, അമ്പതേക്കർ, തണ്ണിമുക്ക്, പ്രകാശ്ഗ്രാം, ശൂലപ്പാറ, ചക്കക്കാനം, കരുണാപുരം, കമ്പംമെട്ട്, അച്ചക്കട, പാറക്കട, മന്തിപ്പാറ, വയലാർനഗർ, കുഴിത്തൊളു, അമ്പലമേട്, കുളത്തുമേട്, തേർഡ്ക്യാമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പാമ്പാടുംപാറ പഞ്ചായത്തിലെ പാമ്പാടുംപാറ ടൗണിലും ജലക്ഷാമം രൂക്ഷമാണ്. പട്ടികജാതിക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കോളനികളിലും ജലവിതരണം കാര്യക്ഷമമല്ല. മിക്ക പഞ്ചായത്തുകളിലും ജലനിധി പദ്ധതികൾ ആരംഭിച്ചതായി പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും പല വാർഡുകളിലും ജലവിതരണം ആരംഭിച്ചിട്ടില്ല. പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ധൂർത്തടിക്കുന്നതല്ലാതെ ലക്ഷ്യസ്ഥാനത്തെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story