രണ്ട് മത്സരങ്ങളിൽ അയോഗ്യത, മഹാരാജാസിന് തിരിച്ചടി

05:38 AM
14/03/2018
കൊച്ചി: രണ്ട് മത്സരങ്ങളിൽനിന്ന് അയോഗ്യരാക്കിയത് കിരീടപ്പോരാട്ടത്തിൽ എറണാകുളം മഹാരാജാസ് കോളജിന് തിരിച്ചടിയായി. ഗ്രൂപ്പിനങ്ങളിൽ സംഭവിച്ച നഷ്ടം പോയൻറ് പട്ടികയിൽ പ്രതിഫലിച്ചു. നാടോടി ഇനത്തില്‍ കരകാട്ടം വരില്ലെന്നു പറഞ്ഞാണ് ഗ്രൂപ് നാടോടിനൃത്തത്തിൽനിന്ന് മഹാരാജാസ് ടീമിനെ അയോഗ്യരാക്കിയത്. സൗത്ത് സോണ്‍ കലോത്സവത്തിലും ദേശീയ ഇൻറര്‍സോണ്‍ കലോത്സവത്തിലും കരകാട്ടം അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മഹാരാജാസ് വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ടുതരം കരകാട്ടമാണുള്ളത്. അനുഷ്ഠാനങ്ങളുമായി ബന്ധമുള്ള ശക്തി കരകം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. പക്ഷേ, ആട്ടകരകം നാടോടി നൃത്തയിനമാണ്. എന്നിട്ടും അയോഗ്യരാക്കുകയായിരുെന്നന്നും മത്സരാർഥികൾ പറഞ്ഞു. നേരത്തേ, വ്യക്തിപരമായ അധിക്ഷേപം നടത്തിയതായി കാണിച്ച് സ്‌കിറ്റ് മത്സരത്തിൽനിന്ന് മഹാരാജാസിനെ അയോഗ്യരാക്കിയിരുന്നു.
Loading...
COMMENTS