കാട്ടുതീ ദുരന്തത്തിൽ പരിക്കേറ്റവരെ തമിഴ്നാട് ഗവർണറും മുഖ്യമന്ത്രിയും സന്ദർശിച്ചു

05:35 AM
14/03/2018
മധുര (തമിഴ്നാട്): തേനി കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പൊള്ളലേറ്റ് മധുരയിലെ ആശുപത്രികളിൽ കഴിയുന്നവരെ തമിഴ്നാട് ഗവർണറും മുഖ്യമന്ത്രിയും സന്ദർശിച്ചു. ഗവർണർ പൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവർ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രിയും ഗവർണർ ചൊവ്വാഴ്ച രാവിലെയുമാണ് എത്തിയത്. അനു വിദ്യ (25), നിസ (30), ശിവശങ്കരി (25), കണ്ണൻ (26), സവിധ (35) എന്നിവരാണ് പരിക്കേറ്റ് മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. ഗ്രേസ് കെന്നറ്റ് ഫൗണ്ടേഷൻ ആശുപത്രിയിൽ സതീഷ്കുമാർ (29) ശക്തികല എന്നിവരും അപ്പോളോ ആശുപത്രിയിൽ നിവ്യ പ്രകൃതി (24), മീനാക്ഷി മിഷൻ ആശുപത്രിയിൽ ശ്വേത (28), ഭാർഗവി (24) എന്നിവരുമാണുള്ളത്.
Loading...
COMMENTS