Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTഇൻഫാം ദേശീയ കർഷക നേതൃസമ്മേളനവും കർഷക റാലിയും കാഞ്ഞിരപ്പള്ളിയിൽ
text_fieldsbookmark_border
കോട്ടയം: ഇൻഫാം ദേശീയ കർഷക നേതൃസമ്മേളനം ഏപ്രിൽ 26, 27 തീയതികളിൽ കാഞ്ഞിരപ്പള്ളിയിൽ നടക്കും. 26ന് ഇൻഫാം ദേശീയ എക്സിക്യൂട്ടിവ് ചേരും. 27ന് ഉച്ചക്ക് 2.30ന് കർഷക റാലിയെത്തുടർന്ന് പ്രതിനിധി സമ്മേളനം കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിൽ നടക്കും. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾ വിളിച്ചോതുന്ന കർഷക റാലി നടക്കും. കർഷക റാലിയുടെയും സമ്മേളനത്തിെൻറയും സംഘാടനരേഖ തയാറാക്കി. യോഗത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഫാ. മാത്യു പനച്ചിക്കൽ ജനറൽ കൺവീനറായി ഫാ. സെബാസ്റ്റ്യൻ പെരുനിലം, ഫാ. വർഗീസ് കുളംപള്ളിയിൽ, ഫാ. മാത്യു നിരപ്പേൽ, ഫാ. സിൽവാനോസ് മഠത്തിനകം, ഫാ. തോമസ് നല്ലൂർകാലായിപ്പറമ്പിൽ, ഫാ. ദേവസ്യ തുമ്പുങ്കൽ, ഫാ. ഇമ്മാനുവൽ മടുക്കക്കുഴി, ഫാ. ജോൺ പനച്ചിക്കൽ, ഫാ. റോബിൻ പട്രക്കാലായിൽ എന്നിവരടങ്ങുന്ന സംഘാടക എക്സിക്യൂട്ടിവ് സമിതിെയയും തെരഞ്ഞെടുത്തു. ഇതിന് മുന്നോടിയായി 100 കേന്ദ്രങ്ങളിൽ കർഷകവിളംബര സമ്മേളനങ്ങൾ ഇൗ മാസം 25 മുതൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story