Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTകാറിനടിയിൽ കണ്ടെത്തിയ പൈപ്പിൽ ബോംബ്
text_fieldsbookmark_border
കടുത്തുരുത്തി: വീടിെൻറ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിെൻറ ഡീസൽ ടാങ്കിനടിയിൽനിന്ന് കണ്ടെടുത്ത രാസവസ്തുക്കൾ നിറച്ച ഇരുമ്പ് പൈപ്പ് ബോംബാണെന്ന് സ്ഥിരീകരിച്ചു. കാപ്പുംന്തല നീരാളത്തിൽ ബേബിയുടെ കാറിനടിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചയാണ് പൈപ്പ് കണ്ടെത്തിയത്. കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പൈപ്പ് എറണാകുളത്തുനിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന നിഗമനത്തിലെത്തിയത്. വ്യാഴാഴ്ച 12ന് എത്തിയ സ്ക്വാഡ് ഇരുമ്പ് പൈപ്പുമായി കടുത്തുരുത്തി ഗവ. സ്കൂൾ ഗ്രൗണ്ടിൽ പരീക്ഷണം നടത്തിയപ്പോൾ വൻ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ രാസവസ്തു വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാത്സ്യം കാർബേഡ് ആണെന്ന് കണ്ടെത്തി. അന്വേഷണം ഊർജിതമാക്കിയതായി കടുത്തുരുത്തി എസ്.ഐ സുകുമാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story