Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTപൂജക്കെന്നപേരിൽ പണം തട്ടിയ ദമ്പതികൾക്ക് മൂന്നുവർഷം തടവ്
text_fieldsbookmark_border
കോട്ടയം: പൂജക്കെന്നപേരിൽ ബന്ധുവിൽനിന്ന് പണം തട്ടിയ ദമ്പതികൾക്ക് തടവും പിഴയും. പാമ്പാടി തേക്കുങ്കൽ രാജമ്മ പത്രോസ് (60), ഭർത്താവ് ടി.എം. പത്രോസ് (64) എന്നിവരെയാണ് മൂന്നുവർഷം തടവിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് ഒന്ന് എം.സി. സനിത ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയടക്കാനും നിർേദശിച്ചു. പത്തനംതിട്ട ജില്ലയിലെ മെഴുവേലി ചക്കിരേൽതുമ്പേൽ റോബിൻ മാത്യുവിനെ (മാത്തൻ) കബളിപ്പിച്ച് 50,300 യു.എസ് ഡോളർ (ഉദ്ദേശം 25ലക്ഷം രൂപ) തട്ടിയെടുെത്തന്നായിരുന്നു കേസ്. റോബിെൻറ മാതൃസഹോദരിയാണ് രാജമ്മ. 2004 ആഗസ്റ്റ് മുതൽ 2007 മാർച്ച് വരെ പലതവണയായി രാജമ്മയുടെ ഫെഡറൽ ബാങ്ക് പാമ്പാടി ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. റോബിനും ഭാര്യയും അമേരിക്കയിലായിരുന്നു. ഇതിനിടെ റോബിെൻറ ഭാര്യ പിണങ്ങി . ഇതോടെ ഭാര്യയെ തിരികെ കൊണ്ടുവരാൻ ചങ്ങനാശ്ശേരിയിലെ ഒരു സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്നുവിശ്വസിപ്പിച്ച് റോബിനിൽനിന്ന് പണം വാങ്ങുകയായിരുന്നു. സ്വാമി പൂജിെച്ചന്നുവിശ്വസിപ്പിച്ച് ഒരു രുദ്രാക്ഷ മാല റോബിന് അയച്ചുകൊടുക്കുകയും ഇത് അണിഞ്ഞാൽ എല്ലാ പ്രശ്നവും തീരുമെന്നും വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രശ്നം തീർന്നില്ല. പിന്നീട് റോബിൻ നാട്ടിലെത്തിയപ്പോൾ സ്വാമിയെ കാണണമെന്നുപറഞ്ഞെങ്കിലും ഇവർ അനുവദിച്ചില്ല. തുടർന്ന് ഇത് തട്ടിപ്പായിരുെന്നന്ന് ബോധ്യപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പാമ്പാടി പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story