Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരിയാർ വന്യജീവി...

പെരിയാർ വന്യജീവി സങ്കേതത്തിൽ വീണ്ടും കൊമ്പൻ ​െചരിഞ്ഞു

text_fields
bookmark_border
കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ വീണ്ടും ആന െചരിഞ്ഞു. തേക്കടി റേഞ്ചിലെ നെല്ലിക്കാംപെട്ടിയിലാണ് ഉദ്ദേശം 15 വയസ്സുള്ള കൊമ്പൻ െചരിഞ്ഞത്. കഴിഞ്ഞ 20 ദിവസത്തിനിടെ െചരിയുന്ന അഞ്ചാമത്തെ ആനയാണ് നെല്ലിക്കാംപെട്ടിയിലേത്. മരണകാരണം അറിവായിട്ടില്ല. ആമയോളി ഭാഗത്ത് മറ്റൊരു ആനയെകൂടി അവശനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ 13നാണ് ആദ്യം ആന െചരിഞ്ഞത്. പച്ചക്കാട് ഭാഗത്ത് 25 വയസ്സുള്ള ഗർഭിണിയായ ആനയാണ് അന്ന് െചരിഞ്ഞത്. തുടർച്ചയായി ആനകൾ െചരിഞ്ഞിട്ടും ഇതി​െൻറ കാരണം അന്വേഷിക്കാൻ വനംവകുപ്പ് ഇതേ വരെ നടപടി സ്വീകരിച്ചിട്ടില്ല. ആനകളുടെ എണ്ണം പെരുകിയതിനാൽ സ്വാഭാവിക മരണമെന്നാണ് വനപാലകരുടെ വിശദീകരണം. വേനൽക്കാലത്ത് പതിവായ മരണമാണ് ഇപ്പോഴുണ്ടാകുന്നതെന്നും ചിലർ വ്യക്തമാക്കുന്നു. എന്നാൽ, കടുത്ത വേനലായിരുന്ന കഴിഞ്ഞ രണ്ട് വർഷങ്ങളിലും ആന കൂടുതലായി െചരിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story