Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:09 AM IST Updated On
date_range 8 March 2018 11:09 AM ISTപെണ്‍ കൂട്ടായ്മയില്ലാതെ പാറത്തോടിന് എന്താഘോഷം
text_fieldsbookmark_border
മുണ്ടക്കയം: വിവാഹം, വിവാഹനിശ്ചയം, കുടുംബശ്രീ, പഞ്ചായത്ത്് പരിപാടികള്‍ എന്തുമാവട്ടെ പെണ്‍ കൂട്ടായ്മയുടെ സാന്നിധ്യമില്ലാത്ത ഒരാഘോഷം പാറത്തോട്ടിലില്ല. പാറത്തോട് പഞ്ചായത്തിലെ ചോറ്റി കേന്ദ്രമായാണ് 'നീറ്റ് ആൻഡ് ടേസ്റ്റി കാറ്റിറിങ് സര്‍വിസ്' എന്നപേരില്‍ മൂവര്‍ സംഘം ശ്രദ്ധനേടിയത്. പാട്ടത്തില്‍ റോയിയുടെ ഭാര്യ ഷീന (43), പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദിെൻറ ഭാര്യ റമീസ (38), കോട്ടേപറമ്പില്‍ അജിയുടെ ഭാര്യ സിന്ധു (40) എന്നിവരാണ് വീട്ടിലെ ഭക്ഷണരുചി നാട്ടിലറിയിച്ച് പെണ്‍കരുത്ത് തെളിയിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ എണ്ണൂറിലധികം പരിപാടികളിലാണ് ഇവര്‍ ഭക്ഷണമൊരുക്കിയത്. 2013ൽ അഞ്ചുപേര്‍ക്ക് ഭക്ഷണമൊരുക്കിയാണ് തുടങ്ങിയതെങ്കിലും ഇന്ന് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പരിപാടിവരെ ഏറ്റെടുക്കാൻ ഇവർ സന്നദ്ധർ. ഫോട്ടോഗ്രാഫറായ ഭർത്താവ് അജി ജോലിക്കുപോകുമ്പോള്‍ തനിച്ചാകുന്ന സിന്ധുവും ഭര്‍ത്താക്കന്മാർ വിദേശത്തുള്ള റമീസയും ഷീനയും വെറുെത വീട്ടിലിരിക്കുന്നതിന് മാറ്റമുണ്ടാക്കിയാണ് ഒത്തുചേര്‍ന്നത്. മാസം ചെറിയ വരുമാനം ലക്ഷ്യമിട്ട് രംഗത്തുവന്ന ഈ വനിത കൂട്ടായ്മയിൽ ഇന്ന് ഓരോര്‍ത്തര്‍ക്കും പ്രതിമാസം ഇരുപത്തയ്യായിരം മുതല്‍ 50,000 രൂപവരെ വരുമാനം ലഭിക്കുന്നു. സാധാരണ സദ്യയും ബിരിയാണിയും മുതൽ ചപ്പാത്തിവരെ ഇവര്‍ തയാറാക്കി സ്ഥലത്ത് എത്തിക്കും. പന്തല്‍ തയാറാക്കലും വിളമ്പലും കരാര്‍ അടിസ്ഥാനത്തില്‍ പുറത്തുനല്‍കും. സ്വന്തം വീടുകള്‍ തന്നെയാണ് പാചകശാല. പാചകത്തിന് ഒരാളെപോലും ശമ്പളത്തിന് നിര്‍ത്താറില്ല. ഭക്ഷണം തയാറാക്കാൻ കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ചേര്‍ക്കാറില്ല. വീടുകളില്‍ സ്വന്തം ആവശ്യത്തിന് തയാറാക്കുന്നതുതന്നെ ഉപഭോക്താക്കള്‍ക്കും നല്‍കുന്നു. സിന്ധുവിന് ഭര്‍ത്താവ് അജിയും മക്കളായ അരുന്ധതി, അഞ്ജന എന്നിവരും റമീസക്ക് മക്കളായ മുഹമ്മദ് യഹ്യയും ഫഹദും ഷീനക്ക് മക്കളായ കാദ്‌റിനും കെല്‍വിനും സഹായത്തിെനത്തും. ---നൗഷാദ് വെംബ്ലി---
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story