Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎല്ലാം മറവിക്ക്​ നൽകി...

എല്ലാം മറവിക്ക്​ നൽകി പുതുചിരിയോടെ ജീവിതത്തെ ചേർത്തുപിടിച്ച്​ ജൂലി

text_fields
bookmark_border
കോട്ടയം: ഒാർത്തെടുക്കാനൊന്നുമില്ലാത്ത ബാല്യമായിരുന്നു ജൂലിയുടേത്. നരകയാതനകൾ നിറഞ്ഞ ആ കാലത്തെ നിറംകെട്ട ആ കാഴ്ചകളെല്ലാം മറന്ന് പുതുചിരിയോടെ ജീവിതത്തെ ചേർത്തുപിടിക്കുകയാണ് ഇന്ന് ജൂലി. വീണ്ടുമൊരു വനിതദിനം എത്തുേമ്പാൾ കോട്ടയം മെഡിക്കൽ കോളജിനടുത്തുള്ള 'സാന്ത്വന'ത്തിലിരുന്ന് അസം സ്വദേശിനി ജൂലി മലയാള മണ്ണിൽ ചവിട്ടി ജീവിതം തിരിച്ചുപിടിച്ച കഥ പറയും. കണ്ണീര് എത്തിനോക്കാൻപോലും ഇൗ മിടുക്കി ഇപ്പോൾ അനുവദിക്കില്ല. അസമിലെ ഉൾഗ്രാമമായ ഗോലാഹട്ടിലാണ് ജൂലിയുടെ ജനനം. അമ്മ മരിച്ചതോടെ മദ്യപനായ അച്ഛ​െൻറ രണ്ടാം വിവാഹം. അതിൽ രണ്ടുമക്കൾ. നിന്നുതിരിയാൻപോലും ഇടമില്ലാതെ കൊച്ചുവീട്ടിൽ കഴിയുന്നതിനിടെ പിതാവ് പഠിക്കാൻ വിടാമെന്ന വാഗ്ദാനം നൽകിയപ്പോൾ ആഹ്ലാദമായിരുന്നു. അച്ഛൻ അവളെ വിൽക്കുകയാണെന്ന് ചിന്തിക്കാനുള്ള അറിവൊന്നും എട്ടുവയസ്സുള്ള അവൾക്കില്ലായിരുന്നു. പത്തിൽ പഠിക്കുന്ന മകളും ഏഴാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള നാഗാലാൻഡിലെ ഒരു മലയാളി കുടുംബത്തിനാണ് അവളെ കൈമാറിയത്. വീടുപണി ചെയ്ത് തളർന്ന് അൽപം ഭക്ഷണം കഴിച്ച് തല്ലുംകൊണ്ട് നാഗാലാൻഡിൽ എഴു വർഷം. നാഗാലാൻഡിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അയാളെന്ന് ജൂലി പറയുന്നു. ഇതിനിടെ അസം ഭാഷ മറന്നു. നാഗ ഭാഷ കേട്ടുപഠിച്ചു. മലയാളം വശമായിത്തുടങ്ങി. ഉന്നതവിദ്യാഭ്യാസത്തിന് മക്കളെ കേരളത്തിലേക്ക് അയക്കാൻ യജമാനൻ തീരുമാനിച്ചു. വീട്ടുജോലി ചെയ്യാൻ ജൂലിയും. മൂന്നുപേരും കോട്ടയത്തിനടുത്ത് താമസം ആരംഭിച്ചു. ഒരുദിവസം ജൂലിയും യജമാന​െൻറ മക്കളുമായി വഴക്കുണ്ടായി. രണ്ടാളും ജൂലിയെ അടിച്ചു. അന്നാദ്യമായി അവൾ തിരിച്ചുതല്ലി. നാഗാലാൻഡിൽനിന്ന്‌ ഉടൻ സാറെത്തും. ത​െൻറ കഥകഴിയും എന്ന് മനസ്സിലാക്കി ജൂലി അന്നുരാത്രി വീട്ടിൽനിന്നിറങ്ങി നടന്നു. ഒടുവിൽ വെളിച്ചമുള്ള ഒരു സ്ഥലത്ത് കയറിച്ചെന്നു. അതൊരു ആശുപത്രിയായിരുന്നു. അവിടുത്തെ കാവൽക്കാരനും നഴ്‌സുമാരും എന്നെ ചോദ്യംചെയ്തു, അവർതന്നെ പൊലീസിൽ അറിയിച്ചു. പൊലീസാണ് ജൂലിയെ നിരാശ്രയരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണകേന്ദ്രമായ 'സാന്ത്വന'ത്തിലെത്തിച്ചത്. സാന്ത്വനം ഡയറക്ടർ ആനി ബാബുവിനും മറ്റുകുട്ടികൾക്കൊപ്പം അവൾ പതിയെ ജീവിതം തുടങ്ങി. 17ാം വയസ്സിൽ അവൾ മലയാള അക്ഷരങ്ങൾ മനഃപാഠമാക്കി. പിന്നീട് പാഠഭാഗങ്ങൾ ഒരുമിച്ച് പഠിച്ച് നാലാം ക്ലാസ് കടന്നു. പിന്നെ ഏഴ്. ഒടുവിൽ പത്താംതരം തുല്യതപരീക്ഷയിലൂടെ എസ്.എസ്.എൽ.സിയും. ഇനി പ്ലസ് വണ്ണിനുള്ള തയാറെടുപ്പിലാണ്. നാട്ടിൽ പോകണമെന്നാണ് അടുത്ത ആഗ്രഹം. അതിനുമുമ്പ് ഹിന്ദി അധ്യാപികയാകുകയാണ് ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story