Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:05 AM IST Updated On
date_range 8 March 2018 11:05 AM ISTപൊന്തന്‍പുഴ: കേസ് തോറ്റത് വിജിലന്‍സ് അന്വേഷിക്കണം ^കുമ്മനം
text_fieldsbookmark_border
പൊന്തന്‍പുഴ: കേസ് തോറ്റത് വിജിലന്‍സ് അന്വേഷിക്കണം -കുമ്മനം കോട്ടയം: പൊന്തന്‍പുഴയിലെ ഏഴായിരം ഏക്കര്‍ സംരക്ഷിത വനപ്രദേശം ഏതാനും വ്യക്തികളുടെ കൈകളില്‍ എത്തുന്നതിന് ചിലർ ഗൂഢനീക്കം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. കേസ് കോടതിയില്‍ പരാജയപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊന്തന്‍പുഴ വനപ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. കേസില്‍ ബി.ജെ.പി റിവ്യൂഹരജി നല്‍കും. സംരക്ഷിത വനത്തിെൻറ കാര്യത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അധികാരമുള്ളതിനാല്‍ അവരെകൂടി കേസിെൻറ ഗൗരവം ബോധ്യപ്പെടുത്തും. വനഭൂമി കുറ്റിക്കാടാണെന്ന് സ്ഥാപിച്ചുള്ള അഡ്വക്കറ്റ് ജനറലിെൻറ റിപ്പോര്‍ട്ട് വനഭൂമിക്ക് അവകാശം ഉന്നയിച്ചവരെ സഹായിക്കാനായിരുന്നു. ശാസ്ത്രജ്ഞരാണ് ഇത്തരം കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍, വനം ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള സംഘം അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. നഷ്ടപരിഹാരം നല്‍കി വനഭൂമി ഏറ്റെടുക്കാമെന്ന മന്ത്രിയുടെ നിലപാട് ശരിയല്ല. ഇതിലൂടെ കോടികളായിരിക്കും അവകാശം ഉന്നയിക്കുന്ന 287 പേര്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍, ജില്ല പ്രസിഡൻറ് എന്‍. ഹരി, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പി.ആര്‍. മുരളീധരന്‍, അഡ്വ. നോബിള്‍ മാത്യു, കെ.ജി. കണ്ണന്‍, വി.എന്‍. മനോജ്, കെ.വി. നാരായണന്‍ തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story