Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:02 AM IST Updated On
date_range 8 March 2018 11:02 AM ISTകൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ബിരുദവിദ്യാർഥി മുങ്ങിമരിച്ചു
text_fieldsbookmark_border
കോട്ടയം: . കോട്ടയം മഹാരാജാസ് കോളജ് വിദ്യാർഥി തെള്ളകം-അമലഗിരി റോഡില്‍ കപ്പൂച്ചിന്‍ ആശ്രമത്തിനടുത്ത് അതിരമ്പുഴ മുണ്ടകപ്പാടം പുത്തന്‍പുരക്കല്‍ തോമസിെൻറ (ടോമി) മകന്‍ ടോണി തോമസാണ് (20) മരിച്ചത്. കോട്ടയം മഹാരാജാസ് കോളജിലെ ബി.കോം വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ 11ഒാടെ കൊല്ലാട് കളത്തികടവിലായിരുന്നു അപകടം. കോളജിൽനിന്ന് ഹാൾ ടിക്കറ്റ് വാങ്ങിയശേഷം രണ്ടു ബൈക്കുകളിലായാണ് സഹപാഠികളായ മണിമല സ്വദേശി ജസ്റ്റിൻ മാത്യു സെബാസ്റ്റ്യൻ (22), ചിങ്ങവനം സ്വദേശി സ്‌റ്റെമിൻ ടോം (22), കുമരകം സ്വദേശി ജിത്തു ചെറിയാൻ ജോയി(22) എന്നിവർക്കൊപ്പം ടോണി കളത്തികടവിൽ കുളിക്കാതിനെത്തിയത്. നാലംഗസംഘം കുറച്ചുനേരം ചൂണ്ടയിട്ടശേഷം ജസ്റ്റിനും സ്‌റ്റെമിനും ടോണിയും വെള്ളത്തിലിറങ്ങി. കളത്തികടവ് പാലത്തിനടിയിൽ ബൈക്ക് െവച്ചശേഷമാണ് കുളിക്കാനിറങ്ങിയത്. ജസ്റ്റിനും സ്‌റ്റെമിനും നീന്തി പാലത്തിെൻറ ആദ്യ കൈവരിയിൽ കയറി. പിന്നാലെ, നീന്തിയ ടോണിയെ കാണാതായി. ഇതോടെ സുഹൃത്തുക്കൾ ബഹളം െവച്ചു. ഇതുകേട്ട് സമീപത്ത് ഹോട്ടൽ നടത്തുന്ന കളത്തികടവ് മഠത്തിൽ എം.ടി. വിനോദ് (44) ആറ്റിൽ ചാടി ടോണിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നീന്തൽ ടോണിക്ക് വശമുണ്ടായിരുന്നില്ലെന്നും ഇതാണ് അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു. അൽപസമയത്തിനുശേഷം കോട്ടയത്തുനിന്ന് അഗ്‌നിരക്ഷ സേന എത്തി മൃതദേഹം പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്േമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം വ്യാഴാഴ്ച നാലിന് തെള്ളകം പുഷ്പഗിരി സെൻറ് ജോസഫ്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. കുഞ്ഞുമോളാണ് മാതാവ്. മംഗലൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ ടോംസി സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story