Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​ ഇല്ല,...

കോട്ടയത്ത്​ ഇല്ല, സ്​ത്രീകൾക്ക്​ ആശ്രയിക്കാൻ വൃത്തിയും സുരക്ഷിതത്വവുമുള്ള ശുചിമുറികൾ

text_fields
bookmark_border
കോട്ടയം: വീണ്ടുമൊരു വനിതദിനംകൂടി വന്നണയുേമ്പാഴും കോട്ടയം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ആശ്രയിക്കാൻ വൃത്തിയും സുരക്ഷിതത്വവുമുള്ള ശുചിമുറികൾ അകലെ. നാഗമ്പടം, തിരുനക്കര ബസ് സ്റ്റാൻഡുകളിലും ഇന്ദിരഗാന്ധി മൈതാനത്തും കോടിമത പച്ചക്കറി മാര്‍ക്കറ്റിലും നഗരസഭയുടെ പൊതുശൗചാലയങ്ങളുണ്ട്. എന്നാൽ, വൃത്തിയിൽ ഇവയെല്ലാം ഏറെ പിന്നിലാണ്. ആശങ്കയോടെയല്ലാതെ സ്ത്രീകൾക്ക് ഇതിൽ കയറാനാകില്ല. തിരുനക്കര ബസ് സ്റ്റാൻഡിലെ ശൗചാലയം അടുത്തിടെ സാമൂഹിക സംഘടനയുടെ സഹായത്തോടെ നവീകരിച്ചിരുന്നു. നേരേത്ത ഇവിെട വനിതകൾക്കായി ശുചിമുറി ഉണ്ടായിരുന്നെങ്കിലും ഇതി​െൻറ പ്രവർത്തനം അവസാനിപ്പിച്ചു. നാഗമ്പടത്തെ ബസ് സ്റ്റാൻഡിലെ പൊതുശുചിമുറികളുടെ സ്ഥിതി ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റുകളും മറ്റുമാണ് ഇവിടെയുള്ളത്. സ്ത്രീ യാത്രക്കാരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. പലരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെ ശൗചാലയത്തിൽ കയറണമെങ്കില്‍ മൂക്കുപൊത്തണമെന്നതാണ് സ്ഥിതി. ക്ലോസറ്റുകള്‍ പലതും പൊട്ടിയതാണ്. വനിതകള്‍ക്ക് രണ്ടു മൂത്രപ്പുരകളും ഒരു കുളിമുറിയും രണ്ട് കക്കൂസുമുണ്ട്. എന്നാൽ, ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. മഴക്കാലത്ത് ഇതിനു മുന്നിൽ മലിനജലം കെട്ടിക്കിടക്കുന്നതും ശുചിമുറയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നതും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് തിരുനക്കരയില്‍ എസ്.ബി.െഎ ശാഖയിൽ നഗരസഭ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഒരു ദിവസംപോലും ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. രണ്ടുരൂപ നാണയം ഇട്ട് പ്രവര്‍ത്തിക്കാവുന്ന വിധമായിരുന്നു സംവിധാനം. ദിവസൾക്കുള്ളിൽ ഇത് പൂട്ടി. നഗരമധ്യത്തില്‍ ഏറെ പ്രയോജനകരമാവുമായിരുന്ന ഇ-ടോയ്‌ലറ്റ് കാലക്രമത്തിൽ അപ്രത്യക്ഷമായി. കോട്ടയം കലക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും വേണ്ടത്ര ശുചിമുറികളില്ല. ഉള്ളവതന്നെ വൃത്തിഹീനം. കോടതിക്കു സമീപവും മറ്റുമുള്ള ശുചമുറികള്‍ വൃത്തികുറഞ്ഞവയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകുതിയോളം കക്കൂസുകളും കുളിമുറികളും ശുചിത്വമില്ലാത്തതിനാല്‍ ഉപയോഗിക്കാനാകില്ല. അഞ്ചിലധികം ജില്ലകളില്‍നിന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഇത് രോഗങ്ങളും സമ്മാനിക്കുന്നുണ്ട് നഗരത്തിൽ മൂന്ന് സ്ത്രീസൗഹൃദ ശുചിമുറികൾ വരുന്നു കോട്ടയം: പൊതുശുചിമുറികളിൽ ഭയപ്പാടോടെ കയറേണ്ട സാഹചര്യത്തിന് അറുതി വരുത്തി സ്ത്രീകൾക്ക് മാത്രമായി കോട്ടയം നഗരത്തിൽ സ്ത്രീസൗഹൃദ ശുചിമുറികൾ വരുന്നു. നഗരത്തിൽ മൂന്നിടത്താണ് ഷീ േടായ്ലറ്റുകൾ തുറക്കുന്നത്. ഇതി​െൻറ നിർമാണം അതിേവഗം പുരോഗമിക്കുന്നത്. തിരുനക്കര ൈമതാനം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പുതിയ ടോയ്ലറ്റുകൾ തുറക്കുന്നത്. മാർച്ച് 31ഒാടെ നിർമാണം പൂർത്തിയാക്കി വിഷുവിനോട് അനുബന്ധിച്ച് ഇവ തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം. 25 ലക്ഷം ചെലവഴിച്ചാണ് നഗരസഭ സ്ത്രീകൾക്ക് മാത്രമായി ടോയ്ലറ്റ് ഒരുക്കുന്നത്. ഒരോന്നിലും നാലു ശുചിമുറികളുണ്ടാകും. സുരക്ഷക്ക് പ്രാധാന്യം നൽകിയാവും ഇവയുെട നിർമാണം. വേഗത്തിൽ വൃത്തികേടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലും ഒരുക്കും. സ്ത്രീകൾക്ക് തന്നെയാകും ഇതി​െൻറ ചുമതലയും തുടർ നിയന്ത്രണവും. വനിത പൊലീസി​െൻറ സാന്നിധ്യവും ഇവിടെ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നു. പതിനായിരക്കണക്കിനു ജനങ്ങൾ എത്തുന്ന കോട്ടയം നഗരത്തിൽ സ്ത്രീകൾ ആശ്രയിക്കുന്ന പൊതുശുചിമുറികളിൽ ഭൂരിഭാഗവും സുരക്ഷിതവും സ്ത്രീസൗഹൃദവുമല്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story