Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊതുമേഖല...

പൊതുമേഖല സ്ഥാപനത്തിലേക്ക്​ ഗ്രാൻറീസ്​ കൊണ്ടുപോകുന്നത്​ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
അടിമാലി: കർഷകർ നട്ടുവളർത്തിയ മരം മുറിക്കാൻ അനുമതിയില്ലാതിരിക്കെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് (എച്ച്.എൻ.എൽ) കമ്പനിക്കായി മരം മുറിച്ചുകൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു. ദേവികുളം റേഞ്ചിൽ ചിന്നക്കനാലിലാണ് സംഭവം. കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരുലോഡ് ഗ്രാൻറീസ് മരങ്ങൾ നാട്ടുകാർ തടയുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. കർഷകർ നട്ടുവളർത്തിയ ഗ്രാൻറീസ് ഉൾപ്പെടെ 29 ഇനം മരങ്ങൾ വെട്ടുന്നതിനോ കൊണ്ടുപോകുന്നതിനോ വനം-റവന്യൂ വകുപ്പുകൾ അനുമതി നൽകുന്നില്ല. എന്നാൽ, എച്ച്.എൻ.എൽ പാട്ടത്തിനെടുത്ത വനംവകുപ്പ് ഭൂമിയിൽ നിൽക്കുന്ന ഗ്രാൻറീസ് ഉൾെപ്പടെ മരങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഗ്രാൻറീസ് നിർമാർജനവുമായി ബന്ധപ്പെട്ട് കർഷകരെ തടയുേമ്പാൾ തന്നെ വനംവകുപ്പും എച്ച്.എൻ.എൽ കമ്പനിയും പുതുതായി ഇത്തരം മരങ്ങൾ നടുകയും മുറിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ അനുവദിക്കാത്തതാണ് നാട്ടുകാരുടെ രോഷത്തിന് കാരണം. അധികൃതരുടെ ഇത്തരം നടപടിയിൽ പ്രതിഷേധിച്ചാണ് തടി കയറ്റിവന്ന ലോറി നാട്ടുകാർ തടഞ്ഞത്. തുടർന്ന് തടികൾ തിരിച്ചിറക്കി. കർഷകരുടെ സമരത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണയുമായെത്തിയിരുന്നു. നാട്ടുകാർ തന്നെ തടികൾ കെട്ടഴിച്ച് താഴെയിറക്കി മാറ്റിയിടുകയായിരുന്നു. മോഷ്ടാവ് കഞ്ചാവുമായി പിടിയിൽ നെടുങ്കണ്ടം: ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറന്നത് ഉൾെപ്പടെ നിരവധി കേസുകളിലും കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിൽ പ്രധാനിയുമായ തമിഴ്നാട് സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തമിഴ്നാട് തേനി ജില്ലയിൽ കുരങ്ങിണി ബയൂജാപുരം രാമർപാണ്ടിയാണ് പിടിയിലായത്. സൂര്യനെല്ലിയിൽ താമസമാക്കിയ ഇയാൾ കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാൾ രാവിലെ തമിഴ്നാട്ടിൽ പോയിട്ടുള്ളതായി ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പ്രകാശി​െൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു, പ്രിവൻറിവ് ഓഫിസർമാരായ എം.എസ്. മധു, കെ.ആർ. ബാലൻ, എം.പി. പ്രമോദ്, എം.ആർ. രതീഷ്കുമാർ, വി.ആർ. രാജേഷ്, ഡി. ബിജുമോൻ, ഷനേജ്, എം.എസ്. അരുൺ, കെ.കെ. സജിത്കുമാർ എന്നിവരായിരുന്നു പരിശോധനയിൽ പങ്കെടുത്തത്. മാധ്യമങ്ങൾ ജനാധിപത്യത്തി​െൻറ ശക്തി -ദേശീയ സെമിനാർ കട്ടപ്പന: ജനാധിപത്യത്തി​െൻറ ശക്തിയാണ് മാധ്യമങ്ങളെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. 'മാധ്യമങ്ങളും ജനാധിപത്യവും' വിഷയത്തിൽ കട്ടപ്പന ഗവ. കോളജിൽ നടന്ന ഏകദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു റോഷി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകരാജ്യങ്ങൾക്കുതന്നെ മാതൃകയാണ്. ജനാധിപത്യ സംവിധാനത്തിൽ നിയമനിർമാണവും ഭേദഗതി നടത്തുന്ന പാർലമ​െൻറ് നിയമസഭ നടപടികളും ഓരോ സാധാരണക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്. ഇതോടൊപ്പം ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങൾക്ക് മുഖ്യസ്ഥാനമാണ് നൽകിയിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സും കോളജിലെ മലയാള വിഭാഗവും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. സിൽവിക്കുട്ടി ജോസഫ് അധ്യക്ഷതവഹിച്ചു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ബിജു ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സോൾജി കെ. തോമസ്, ഡോ. ജോബി ജോസ്, യൂനിയൻ ചെയർമാൻ സി.പി. അനന്ദകുമാർ എന്നിവർ സംസാരിച്ചു. മലയാള വിഭാഗം മേധാവി ഡോ. അജയൻ പനയറ സ്വാഗതവും സെമിനാർ കോഓഡിനേറ്റർ കെ. രാകേഷ്കുമാർ നന്ദിയും പറഞ്ഞു. 'മാധ്യമങ്ങളും ജനാധിപത്യവും' വിഷയത്തിലെ സെമിനാറിൽ മധുര കാമരാജ് സർവകലാശാലയിലെ ഡോ. എൻ.കെ. രാജീവ് അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി പീരിയോഡിക്കൽസ് എഡിറ്റർ പി.എൻ. അശോകൻ പ്രബന്ധം അവതരിപ്പിച്ചു. മാധ്യമ നിയന്ത്രണ നീക്കം രാജഭരണകാലം തൊട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.കെ. അനിൽകുമാർ പെങ്കടുത്തു. 'മാധ്യമ ജനാധിപത്യത്തി​െൻറ സൈബറിടങ്ങൾ' വിഷയത്തിൽ പൊതുചർച്ചയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story