Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:17 AM IST Updated On
date_range 7 March 2018 11:17 AM ISTഅടൂർ എസ്.എൻ.െഎ.ടിയിൽ കലാമേള
text_fieldsbookmark_border
പത്തനംതിട്ട: അടൂർ എസ്.എൻ.െഎ.ടി കോളജിൽ ഇൗ മാസം ഒമ്പത്, 10 തീയതികളിൽ കലാമേളയും ശാസ്ത്ര-സാേങ്കതികമത്സരങ്ങളും നടക്കുമെന്ന് കോളജ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് രാവിലെ മത്സരങ്ങൾ ആരംഭിക്കും. പത്തിന് രാവിലെ പത്തിന് സുരേഷ് ഗോപി എം.പി കലാമേളയും െഎ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ.ജി. മാധവൻ നായർ ശാസ്ത്രമേളയും ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും. സ്റ്റീഫൻ ദേവസ്യ കലാരാവിന് നേതൃത്വം നൽകും. കോളജ് യൂനിയൻ ചെയർമാൻ പി.ആർ. ഹരികൃഷ്ണൻ, അക്കാദമിക് കോഒാഡിനേറ്റർ രാധാകൃഷ്ണൻ നായർ, ബി. അനന്ദു, ജവിൻ വിജയ് എന്നിവരും പെങ്കടുത്തു. പോളിയോ തുള്ളിമരുന്ന് വിതരണം 11ന് പത്തനംതിട്ട: ജില്ലയിലെ 73,677 കുട്ടികൾക്ക് മാർച്ച് 11ന് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ.എൽ. അനിതകുമാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര സംസ്ഥാനക്കാരുടെ മക്കളായ 350 കുട്ടികൾക്കും തുള്ളിമരുന്ന് നൽകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് മരുന്ന് നൽകുക. ജില്ലയിൽ 981 വാക്സിൻ വിതരണകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഇതിനുപുറമെ ആദിവാസി സേങ്കതങ്ങളിൽ സഞ്ചരിക്കുന്ന യൂനിറ്റ് തുള്ളിമരുന്ന് നൽകും. 11ന് രാവിലെ എട്ടിന് പന്തളത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ ജില്ലതല ഉദ്ഘാടനം നിർവഹിക്കും. ആർ.സി.എച്ച് ഒാഫിസർ ഡോ. ആർ. സന്തോഷ്കുമാർ, െഡപ്യൂട്ടി മാസ് മീഡിയ ഒാഫിസർ ടി.കെ. അശോക്കുമാർ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story