Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:14 AM IST Updated On
date_range 7 March 2018 11:14 AM ISTബാർ േകാഴക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടറുടെ വാദം അടിസ്ഥാനരഹിതം ^കേരള കോൺഗ്രസ്
text_fieldsbookmark_border
ബാർ േകാഴക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടറുടെ വാദം അടിസ്ഥാനരഹിതം -കേരള കോൺഗ്രസ് കോട്ടയം: ബാർ കോഴക്കേസിൽ തന്നോട് ചോദിക്കാതെ റിപ്പോർട്ട് നൽകിയെന്ന സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീഷിെൻറ വാദം അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് -എം സ്റ്റിയറിങ് കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജ്. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും വിധിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ കേസ് നടത്താൻവേണ്ടിയാണ് നിയമിക്കുന്നത്. അന്വേഷണത്തിൽ ഇടപെടാനും കേസിെൻറ ഗതിതിരിക്കാനും അദ്ദേഹത്തിന് അധികാരമില്ലെന്ന് സ്റ്റീഫൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇല്ലാത്ത അധികാരമുണ്ടെന്ന് പരസ്യമായി പറഞ്ഞത് അച്ചടക്കലംഘനമാണ്. സ്പെഷൽ പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story