Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാണിക്കെതിരായ...

മാണിക്കെതിരായ വിജിലൻസ്​ അന്വേഷണം സർക്കാർ ഇടപെട്ടിട്ടില്ലെന്ന്​ ^കോടിയേരി

text_fields
bookmark_border
മാണിക്കെതിരായ വിജിലൻസ് അന്വേഷണം സർക്കാർ ഇടപെട്ടിട്ടില്ലെന്ന് -കോടിയേരി കോട്ടയം: കെ.എം. മാണിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.എം. മാണിക്ക് അനുകൂലമായോ പ്രതികൂലമായോ വിജിലൻസിന് റിപ്പോർട്ട് സമർപ്പിക്കാം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടാറില്ലെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുക്കുന്നതുസംബനധിച്ച് ചർച്ചകളൊന്നും നടന്നില്ല. ഇക്കാര്യത്തിൽ മുന്നണിയിൽ തർക്കമുണ്ടെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കണമെന്ന് മാണിയും ആവശ്യപ്പെട്ടിട്ടില്ല. വിഷയം ആദ്യം പാർട്ടിയിലും പിന്നീട് മുന്നണിയിലും ചർച്ചചെയ്യേണ്ടതാണ്. മാണി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഇതിന് പ്രസക്തിയില്ല -കോടിയേരി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story