Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:24 AM GMT Updated On
date_range 2018-03-06T10:54:00+05:30ഗുരുവായൂർ ക്ഷേത്രത്തിൽ ഗാർഡുകൾ മോശമായി പെരുമാറുന്നുവെന്ന പരാതി ഗൗരവമുള്ളത് ^ഹൈകോടതി
text_fieldsഗുരുവായൂർ ക്ഷേത്രത്തിൽ ഗാർഡുകൾ മോശമായി പെരുമാറുന്നുവെന്ന പരാതി ഗൗരവമുള്ളത് -ഹൈകോടതി കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന സ്ത്രീഭക്തരെയുൾപ്പെടെ സുരക്ഷ ഗാർഡുകൾ അവഹേളിക്കുന്നുവെന്ന പരാതി ഗൗരവമുള്ളതെന്ന് ഹൈകോടതി. ഭക്തരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയിൽ സർക്കാറും ഗുരുവായൂർ ദേവസ്വവും വിശദീകരണ സത്യവാങ്മൂലം നൽകണം. 2017 ഡിസംബർ 11ന് ക്ഷേത്രദർശനത്തിനിടെ സുരക്ഷ ഗാർഡുകൾ അവഹേളിച്ചെന്നാരോപിച്ച് കൊച്ചി കടവന്ത്ര സ്വദേശിനി എസ്. മീര നൽകിയ ഹരജിയിലാണ് ദേവസ്വം ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. ഗാർഡുമാരുടെ അവഹേളനവും അക്രമവും പലപ്പോഴും ഭക്തർക്കുനേരെ ഉണ്ടാകുന്നതായി ഹരജിയിൽ ആരോപിക്കുന്നു. മാന്യമായ പെരുമാറ്റം ഉറപ്പുവരുത്താൻ കോടതി ഉത്തരവുകളും നിർദേശങ്ങളും നിലവിലുണ്ടെങ്കിലും പാലിക്കുന്നില്ല. ഭക്തരെ അവഹേളിക്കുന്നത് തടയുക, ഗാർഡുകൾക്ക് തിരിച്ചറിയൽ കാർഡും നെയിം പ്ലേറ്റും ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഭക്തരെ കൈയേറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ള മറ്റൊരു ഹരജിയും ഫയലിൽ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയെയും തൃശൂർ ജില്ല പൊലീസ് സൂപ്രണ്ടിനെയും ഗുരുവായൂർ ദേവസ്വെത്തയും കക്ഷിചേർക്കുകയും നോട്ടീസ് ഉത്തരവാകുകയും ചെയ്തു.
Next Story