Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:54 AM IST Updated On
date_range 6 March 2018 10:54 AM ISTവാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധം
text_fieldsbookmark_border
ഈരാറ്റുപേട്ട: ഇന്ധനവില ദിനംപ്രതി വർധിച്ചിട്ടും നികുതി കുറക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ നേതൃത്വത്തിൽ റോഡ് നിശ്ചലമാക്കൽ സമരം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്വതത്തിൽ സെൻട്രൽ ജങ്ഷനിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. ഹസീബ്, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ കീഴേടം, സെക്രട്ടറി നജീബ് പാറത്തോട്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കബീർ വെട്ടിക്കൽ, സെക്രട്ടറി സുബൈർ വെള്ളാപള്ളിൽ, കമ്മിറ്റി അംഗങ്ങളായ യാസിർ കാരക്കാട്, അയ്യൂബ് ഖാൻ കാസിം, എസ്.ഡി.ടി.യു മേഖല പ്രസിഡൻറ് സഫീർ കുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ഹാഷിം ലബ്ബ, റബീസ് പാറത്താഴയിൽ എന്നിവർ നേതൃതം നൽകി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ ജനസൗഹൃദമാകുന്നു കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ ജനസൗഹൃദമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടത്തിയ ശിൽപശാല കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. അസി. െഡവലപ്മെൻറ് കമീഷണര്‍ (ജനറല്‍) പി.എസ്. ഷിനോ വിഷയം അവതരിപ്പിച്ചു. പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ നടയത്ത്, സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുളള ഏക ബ്ലോക്ക് പഞ്ചായത്താണ് ളാലം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെൻറ് നടപ്പാക്കുന്നതിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രവര്‍ത്തനങ്ങള്‍ ജനസൗഹൃദമാക്കുക, ഓഫിസ് സംവിധാനത്തിെൻറ കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, സേവനങ്ങള്‍ സമയബന്ധിതമാക്കുക, ജനസേവന സംവിധാനം തുടര്‍ച്ചയായി മെച്ചപ്പെടുത്തുക, പശ്ചാത്തലസൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരമുയര്‍ത്തുക, പ്രകൃതിസംരക്ഷണം, ശുചിത്വം എന്നിവക്ക് പ്രാധാന്യം നല്‍കുക, മുഴുവൻ പ്രവര്‍ത്തനങ്ങളിലും ഹരിത പെരുമാറ്റച്ചടം നിര്‍ബന്ധമാക്കുക, സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, കുട്ടികള്‍ വയോജനങ്ങള്‍, സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പുവരുത്തുന്നരീതിയില്‍ സേവനപ്രദാന സംവിധാനം ഏര്‍പ്പെടുത്തുക, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് റാമ്പ്, പൊതുജനങ്ങള്‍ക്ക് ഇരിക്കാനും എഴുതാനുമുള്ള സൗകര്യവും സ്റ്റേഷനറിയും, കുടിവെള്ളം, വായന കോര്‍ണര്‍, ടെലിവിഷന്‍, തപാല്‍പെട്ടി, പരാതിപ്പെട്ടി എന്നിവ സജ്ജീകരിക്കുക, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുളള ടോയ്ലറ്റ്, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ്, മുലയൂട്ടുന്ന അമ്മക്കും കുഞ്ഞിനും സ്വകാര്യത ഉറപ്പുവരുത്തുന്ന പ്രത്യേകസൗകര്യം, പ്രഥമശുശ്രൂഷ കിറ്റ്, ടച്ച് സ്‌ക്രീന്‍ (സേവനങ്ങളുടെ അവസ്ഥ അറിയാന്‍), അപേക്ഷ, കത്തുകള്‍ ഇവ ഓഫിസിലും ഘടക സ്ഥാപനങ്ങളിലും സ്വീകരിച്ചാല്‍ കൈപ്പറ്റ് രസീത് കൊടുക്കാനുള്ള സംവിധാനം, പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിലേക്കുള്ള കമ്മിറ്റികളുടെ തീയതി, അജണ്ട, മിനിറ്റ്സ് എന്നിവയും ഗുണഭോക്തൃ പട്ടികയും 48 മണിക്കൂറിനകം ബ്ലോക്ക് പഞ്ചായത്ത് വെബ്‌െസെറ്റില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ബ്ലോക്കുകള്‍ ജനസൗഹൃദ സദ്ഭരണ കേന്ദ്രങ്ങളാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story