Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.പി.എം.എസ് യൂനിയൻ...

കെ.പി.എം.എസ് യൂനിയൻ വാർഷിക സമ്മേളനം

text_fields
bookmark_border
വൈക്കം: കെ.പി.എം.എസ് 47ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വൈക്കം യൂനിയൻ വാർഷിക സമ്മേളനം നടത്തി. അട്ടപ്പാടിയിലെ മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ മാർച്ച് ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന രാപകൽ സമരത്തിൽ വൈക്കത്തുനിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡൻറ് പി.കെ. രഘുവരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഉല്ലല മധു, ഖജാൻജി അഭിലാഷ് മുരിപ്പത്ത്, സാബു കരിശേരി, വി.വി. പ്രകാശ്, ആർ. പ്രസന്നൻ, സനിൽകുമാർ, രജനി ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. രഘുവരൻ (പ്രസി.), ഉല്ലല മധു (സെക്ര.), അഭിലാഷ് മുരിപ്പത്ത് (ട്രഷ), ആർ. പ്രസന്നൻ, ശശി നാനാട്ടം (വൈ. പ്രസി.), സനിൽ കുമാർ, സുമേഷ് മോഹനൻ (ജോ. സെക്ര.) മതപ്രബോധകരുടെ അറസ്റ്റ് അപലപനീയം -മുസ്ലിംലീഗ് പൊൻകുന്നം: മതപ്രബോധകരെ കരിനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് അപലപനീയമാണെന്ന് മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി. ജില്ല ലീഗ് പ്രസിഡൻറ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റഫീഖ്ഹാജി മണിമല മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് പി.എം. സലീം, മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് അഞ്ചനാട്ട്, പി.യു. ഇർഷാദ്, നാസർ മുണ്ടക്കയം, ടി.എ. ഷിഹാബുദ്ദീൻ, നാസർ കങ്ങഴ, പി.എ. മജീദ്, നൗഷാദ്, നസീർ മണങ്ങല്ലൂർ, ഇബ്രാഹിംകുട്ടി, പി.എസ്. സലാഹുദ്ദീൻ, സാബിർ ഷാജി, ഹബീബ് മുഹമ്മദ്, അൻസാരി വട്ടകപ്പാറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story