Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:32 AM GMT Updated On
date_range 2018-03-05T11:02:57+05:30ഭീതിയുടെ മൂന്നരമണിക്കൂർ; ഒടുവിൽ ആനയെ തളച്ചു
text_fieldsഎരുമേലി: മണിക്കൂറുകളോളം എരുമേലിയിൽ ഭീതിവിതച്ച ആനയെ ഒടുവിൽ മയക്കുവെടിവെച്ച് തളച്ചു. എരുമേലി ശ്രീധര്‍മശാസ്ത്ര ക്ഷേത്രോത്സവത്തില്‍ ആറാട്ടെഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. മൂന്ന് ആനകളുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രഗോപുരത്തില്‍ എത്തിയപ്പോഴാണ് പത്തനംതിട്ട സ്വദേശിയുടെ ആന ഇടഞ്ഞത്. രണ്ടര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ ബിനു ഗോപിനാഥിെൻറ നേതൃത്വത്തിലുള്ള കോട്ടയം എലിഫൻറ് സ്‌ക്വാഡ് മയക്കുവെടിവെച്ചാണ് ഞായറാഴ്ച വെളുപ്പിന് ഒരുമണിയോടെ തളച്ചത്. എരുമേലി-റാന്നി റോഡിലെ വലിയമ്പലത്തിന് മുന്‍വശത്തുവെച്ച് ഇടഞ്ഞ ആനയെ ഫോറസ്റ്റ് ഓഫിസിന് സമീപത്തുവെച്ചാണ് തളച്ചത്. ഇടഞ്ഞ ആനയുടെ പുറത്തുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാളുടെ പുറത്ത് ആനയുടെ കുത്തേറ്റെങ്കിലും ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. സുനില്‍ കുമാറിെൻറ നേതൃത്വത്തിൽ പൊലീസിെൻറ ഇടപെടലും ആനയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളക്കാന്‍ സഹായകമായി. ഇടഞ്ഞ ആനയെ പാപ്പാന്മാര്‍ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമവും ഇടക്ക് ശാന്തനാക്കാന്‍ കഴിഞ്ഞതും സമീപത്തെ പെട്രോള്‍ പമ്പില്‍ ആന കയറാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. ശനിയാഴ്ച രാത്രി 10.30ഓടെയാണ് ആന വിരണ്ട് ഓടിയത്. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് സമീപത്ത് ഉണ്ടായിരുന്നത്. ചിതറിയോടിയ ഇവര്‍ സമീപത്തെ ദേവസ്വം കെട്ടിടത്തിലും അമ്പലത്തിലും അഭയം തേടി. ഇതിനിടെ, 20ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളും നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, എരുമേലി എസ്.ഐ എം. മനോജ്, കാഞ്ഞിരപ്പള്ളി എസ്.ഐ അന്‍സില്‍ എന്നിവരുടെ നേത്യത്വത്തിൽ എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം പൊലീസും കാഞ്ഞിരപ്പള്ളി അഗ്നിരക്ഷ സേനയും എത്തിയിരുന്നു. ജനകീയ പ്രതിരോധ സമ്മേളനം കാഞ്ഞിരപ്പള്ളി: സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമ്മേളനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ആനത്താനം മൈതാനിയിൽ നടക്കും. ആർ.എസ്.എസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ജനകീയ പ്രതിരോധം സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എൻ. പ്രഭാകരൻ, പി. ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, വി.പി. ഇസ്മായിൽ, വി.പി. ഇബ്രാഹിം എന്നിവർ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി കെ. രാജേഷ് അറിയിച്ചു.
Next Story