Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:26 AM GMT Updated On
date_range 2018-03-05T10:56:59+05:30നാടൊന്നാകെ കൈകോര്‍ത്തു; പൊതു ധനസമാഹരണത്തിലൂെട ലഭിച്ചത് 59,41,680 രൂപ
text_fieldsപനച്ചിക്കാട്: രണ്ട് വൃക്കയും തകരാറിലായ യുവാവിനായി കാരുണ്യപ്രവാഹം. പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ കൈയയച്ച് സഹായിച്ചതോടെ പൊതു ധനസമാഹരണത്തിലൂടെ ലഭിച്ചത് വൻതുക. പനച്ചിക്കാട് പഞ്ചായത്ത് 18ാം വാര്‍ഡില്‍ ചാന്നാനിക്കാട് കാര്‍ത്തികയില്‍ ഡി. ശിവന്‍കുട്ടിയുടെ (39) വൃക്ക മാറ്റിവെക്കാനും തുടര്‍ ചികിത്സക്കുമായായിരുന്നു പണം സമാഹരിച്ചത്. 30 ലക്ഷത്തോളം രൂപ ലക്ഷ്യമിട്ടായിരുന്നു പൊതു ധനസമാഹരണെമങ്കിലും സംഘാടകരെപോലും ഞെട്ടിച്ച് പിരിഞ്ഞുകിട്ടിയത് ഇരട്ടിത്തുക. നാടൊന്നാകെ കൈകോര്‍ത്തപ്പോൾ ലഭിച്ചത് 59,41,680 രൂപ. പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 106 ഗ്രൂപ്പകളായിത്തിരിഞ്ഞ് പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ 15000ഒാളം ഭവനങ്ങളില്‍ സന്ദർശനം നടത്തിയാണ് തുക സമാഹരിച്ചത്. ലഭിച്ച തുകയില്‍ നിന്ന് ശിവന്‍കുട്ടിക്കുള്ള (39) വിഹിതം ഭാര്യ അമ്പിളിക്ക് പ്രതീകാത്മകമായി നല്‍കി. നെല്ലിക്കല്‍ എസ്.എന്‍.ഡി.പി പി ഹാളില്‍ ചേര്‍ന്ന യോഗം പ്രത്യാശ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യൻ പുന്നശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് അനില വിജു, ജനറൽ കണ്‍വീനര്‍ ജോസഫ് അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. തുക പനച്ചിക്കാട് സർവിസ് സഹകരണബാങ്കില്‍ നിക്ഷേപിച്ചു. കുടുതലുള്ള തുക പനച്ചിക്കാട് പഞ്ചയത്തിലെ വിവിധ വാര്‍ഡുകളിലെ അവയവ ശസ്ത്രക്രിയ നടത്തുന്നവരെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു. നിര്‍ധന കുടുംബത്തിെൻറ ഏക അത്താണിയായ ശിവന്‍കുട്ടി വൃക്കരോഗത്തിന് അടിമയായതോടെ ചികിത്സക്കും വീട്ടുചെലവുകള്‍ക്കുമായി പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ്. ഈ സാഹചര്യത്തിലാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് രക്ഷാസമിതി രൂപവത്കരിച്ച് പൊതു ധനസമാഹരണത്തിന് രൂപംനല്‍കിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ ഏറ്റുമാനൂര്‍: മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. എസ്.എച്ച് മൗണ്ട് മറ്റത്തില്‍ പ്രകാശിനെയാണ് ഏറ്റുമാനൂര്‍ എസ്.ഐ പ്രശാന്ത്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കട്ടച്ചിറ കന്നുവെട്ടിയില്‍ വിജേഷ് കുര്യന്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂര്‍ ബസ് സ്റ്റാൻഡിൽനിന്ന് കഴിഞ്ഞദിവസം രാത്രിയാണ് മോഷണം പോയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച പുലർച്ച കുമാരനെല്ലൂരില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
Next Story