Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:26 AM GMT Updated On
date_range 2018-03-05T10:56:59+05:30അഞ്ചുകിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ
text_fieldsകോട്ടയം: അഞ്ചുകിലോ കഞ്ചാവുമായി സ്ത്രീയടക്കം ഇടുക്കി സ്വദേശികളായ രണ്ടുപേർ പിടിയിൽ. ഇടുക്കി കൊന്നത്തടി അഞ്ചാംമൈൽ മുതിരപ്പുഴ മാവനാൽ ശ്യാംദാസ്(36), ഇടുക്കി വെള്ളത്തൂവൽ പണിക്കൻകുടി അരീക്കൽ സൗമ്യ ജോൺസൺ(36) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ കോട്ടയം നഗരത്തിലെ ലോഡ്ജിൽനിന്ന് കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നുദിവസമായി ശ്യാംദാസിനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്ന് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് വേഷം മാറി പൊലീസ് ശ്യാംദാസിനെ സമീപിച്ചു. ഇതിനായി ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണവും നിക്ഷേപിച്ചു. ഞായറാഴ്ച െട്രയിൻ വഴി കഞ്ചാവ് എത്തിക്കുമെന്ന് ശ്യാംദാസ് അറിയിച്ചു. തുടർന്ന് പൊലീസ് ഇയാൾ താമസിച്ച മുറിയിൽ റെയ്ഡിൽ നടത്തുകയും കഞ്ചാവിനൊപ്പം ശ്യാംദാസിനെയും സൗമ്യെയയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് ശ്യാംദാസ് കഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്ത് സൗമ്യവഴി കഞ്ചാവ് വിൽക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ശ്യാംദാസിനെതിരെ കട്ടപ്പന സ്റ്റേഷനിൽ ചരായം കടത്ത്, വാറ്റ്, അടിപിടിയടക്കം 26 ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ അടിമാലി, പൈനാവ്, തങ്കമണി, ആലുവ എന്നീ സ്ഥലങ്ങളിൽ എക്സൈസ് കേസുകളുമുണ്ട്. ഇതുവരെ എക്സൈസ് മാത്രമാണ് ഇയാളെ പിടികൂടിയിരുന്നത്. കഞ്ചാവുമായി പൊലീസ് പിടിയിലാകുന്നത് ആദ്യമാണ്. കമ്പത്തു നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത്. ഇതിനുപുറമെ രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കഞ്ചാവ് കൃഷിക്കാരിൽനിന്ന് ശ്യാംദാസ് നേരിട്ട് കഞ്ചാവ് വാങ്ങാറുണ്ടായിരിെന്നന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നൽകി വാങ്ങുന്ന കഞ്ചാവ് 25,000 രൂപക്കായിരുന്നു വിറ്റിരുന്നത്. റെയിൽവേ സ്റ്റേഷനിലാണ് കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നത്. സ്ത്രീകളാണ് ഇടനില നിൽക്കുക. സമീപകാലത്ത് പൊലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടൂകൂടിയാണിത്. കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ സാജു വർഗീസ്, എസ്.ഐ ടി.എസ്. റെനീഷ്, ജൂനിയർ എസ്.ഐ ടി.ആർ. ദീപു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ. മനോജ്, ജോർജ് വി. ജോൺ സി.പി.ഒമാരായ പി.എം. സജു, ദിലീഷ് വർമ, എ.എസ്. അനീഷ്, വനിത സി.പി.ഒ ലാസ്മിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Next Story