Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത കുഴൽക്കിണർ...

അനധികൃത കുഴൽക്കിണർ നിർമാണം; നടപടിക്കൊരുങ്ങി ജില്ല ഭരണകൂടം

text_fields
bookmark_border
* അനധികൃത കുഴൽക്കിണർ നിർമാണം നടക്കുന്നതായി ഭൂഗർഭ ജല വകുപ്പി​െൻറ റിപ്പോർട്ട് തൊടുപുഴ: അനധികൃത കുഴൽക്കിണർ നിർമാണത്തിനെതിരെ ജില്ല ഭരണകൂടം ശക്തമായ നടപടിക്കൊരുങ്ങുന്നു. നിർമാണം വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണമേർപ്പെടുത്താനാണ് അധികൃതരുടെ നീക്കം. ഇൗ ആഴ്ചതന്നെ ഇതുസംബന്ധിച്ച നിർദേശം നൽകും. ഇതിനിടെ ജില്ലയിൽ അനധികൃത നിർമാണം നടക്കുന്നതായി ഭൂഗർഭ ജല വകുപ്പ് ജില്ല ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. 12 പേർക്ക് മാത്രം നിർമിക്കാൻ അനുമതിയുള്ളപ്പോൾ ജില്ലയിൽ നൂറുകണക്കിന് വാഹനങ്ങളാണ് വിവിധ ഭാഗങ്ങളിൽ എത്തുന്നത്. 1500 കുഴൽക്കിണർ മാത്രമാണ് ജില്ല ഭരണകൂടത്തി​െൻറ അനുമതിയോടെ കുഴിച്ചിട്ടുള്ളൂ. എന്നാൽ, ജില്ലയിലെ ഒാരോ പഞ്ചായത്തിലും 100 മുതൽ 150 വരെയാണുള്ളത്. വേനൽ കടുത്തതോടെ ഇത്തവണ കൂടുതൽ ജനങ്ങൾ കുഴൽക്കിണറുകളെ ആശ്രയിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വേനലിൽ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ 150 അടിയായി ആഴം നിജപ്പെടുത്തുകയും ചെയ്തിരുന്നു. നിയമപ്രകാരമുള്ളതിേനക്കാൾ കൂടുതലാണ് പലയിടത്തും കിണർ കുഴിക്കുന്നത്. വ്യാപകമായി നിർമാണം നടത്തുന്നത് പ്രദേശത്ത് നിലവിലുള്ള കുടിവെള്ളവും ഇല്ലാതാക്കുന്നുണ്ട്. കുഴൽക്കിണർ നിർമാണത്തിന് ജില്ല ഭരണകൂടത്തി​െൻറ അനുമതി വേണമെന്നിരിക്കെ ഇതൊന്നും നോക്കാതെയാണ് വ്യാപകമായി നിർമിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. രാത്രിയാണ് നിർമാണം ഏറെയും. ജില്ലയിലെ വരൾച്ചതോത് സംബന്ധിച്ചും വരൾച്ചസാധ്യത പ്രദേശങ്ങളെക്കുറിച്ചും നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും തുടർ നടപടികളുണ്ടാവുക. പരാതിക്കെട്ടഴിച്ച് ന്യൂനപക്ഷ കമീഷൻ സിറ്റിങ് തൊടുപുഴ: ജോലിസാധ്യത നഷ്ടപ്പെടുന്നു, സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നു, കരമടക്കാൻ കഴിയുന്നില്ല തുടങ്ങിയ പരാതികളുടെ കെട്ടഴിച്ച് ന്യൂനപക്ഷ കമീഷൻ സിറ്റിങ്. സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം ബിന്ദു എം. തോമസ് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ നിരവധി പരാതിയാണ് എത്തിയത്. കാഞ്ചിയാറിലെ സ്വകാര്യ സ്വാശ്രയ കോളജിലെ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കോളജ് അധികൃതർ നൽകുന്നില്ലെന്ന പിതാവി​െൻറ പരാതിയിൽ ഫീസ് കുടിശ്ശിക അടക്കാതെതന്നെ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണെന്ന് അധികൃതർ കമീഷനെ അറിയിച്ചു. സ്വാശ്രയ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൽ സർക്കാർ നിർത്തലാക്കിയതിനെ തുടർന്നാണ് പരാതിക്ക് ആധാരമായ കാര്യങ്ങൾ തുടങ്ങുന്നത്. പരിവർത്തിത ൈക്രസ്തവ വിഭാഗത്തിൽപെടുന്ന വിദ്യാർഥിനിക്ക് ഒ.ഇ.സി വിഭാഗത്തിനുള്ള ആനുകൂല്യമായി പട്ടികജാതി വികസന വകുപ്പിൽനിന്ന് ഫീസാനുകൂല്യം ലഭിച്ചിരുന്നു. പിന്നീട് സ്വാശ്രയ കോളജിലെ വിദ്യാർഥികൾക്ക് സർക്കാർ ആനുകൂല്യം നിർത്തലാക്കിയതിനെ തുടർന്ന് ഫീസ് കുടിശ്ശികയായി. എന്നാൽ, വിദ്യാർഥികളുടെ പഠനത്തെയോ പരീക്ഷെയയോ ഒരുവിധത്തിലും തടസ്സപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 2013 മാർച്ചിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർഥിനി സർട്ടിഫിക്കറ്റുകൾക്കായി കോളജിനെ സമീപിച്ചിട്ടില്ലെന്നും പഠനം പൂർത്തിയാക്കി ആറുമാസത്തിന് ശേഷമാണ് ഫീസ് കുടിശ്ശിക ആവശ്യപ്പെട്ടതെന്നും കോളജ് അധികൃതർ കമീഷനെ രേഖാമൂലം അറിയിച്ചു. പിന്നാക്ക ൈക്രസ്തവ വിഭാഗങ്ങളുടെ ജോലിസാധ്യത സമുദായ ലിസ്റ്റിലെ നിർവചനംമൂലം നഷ്ടപ്പെടുന്നുവെന്ന് ബാക്ക്വേർഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ ജില്ല പ്രസിഡൻറ് ന്യൂനപക്ഷ കമീഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. മറ്റുക്രിസ്ത്യാനികൾ എന്ന പദം നീക്കംചെയ്യണമെന്നാണ് ആവശ്യം. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയാണ് മറ്റുക്രിസ്ത്യാനികൾ എന്ന വിഭാഗത്തിൽ തൊഴിൽ സംവരണത്തിന് പരിഗണിക്കുന്നതെന്ന പി.എസ്.സി നിലപാട് തിരുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. മറ്റുക്രിസ്ത്യാനികൾ എന്ന നിർവചനംമൂലം മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർ തൊഴിൽ സംവരണം കൈവശപ്പെടുത്താൻ സാഹചര്യമൊരുക്കുന്നുവെന്നാണ് പരാതി. മന്നാംകണ്ടം വില്ലേജിൽ ഭൂമിയുടെ സർവേ നമ്പർ രണ്ടായി കിടക്കുന്നതുമൂലം കരം അടക്കാൻ കഴിയുന്നില്ലെന്ന സ്ഥലമുടമയുടെ പരാതിയിൽ പരിഹാരമുണ്ടാക്കാൻ റവന്യൂ അധികൃതർക്ക് കമീഷൻ നിർദേശം നൽകി. സിറ്റിങ്ങിൽ 17 പരാതി പരിഗണിച്ചു. രണ്ട് പരാതി പരിഹരിച്ചു. നാെലണ്ണം ഉത്തരവിനായി മാറ്റിെവച്ചു. കമീഷ​െൻറ അടുത്ത സിറ്റിങ് ഏപ്രിൽ 19ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. താപനില ഉയരുന്നു: ജാഗ്രത പാലിക്കണം തൊടുപുഴ: ഉയർന്ന അന്തരീക്ഷ താപനില ശരാശരിയിൽനിന്ന് നാലുമുതൽ 10 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാൽ പൊതുജനങ്ങൾ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടർ അറിയിച്ചു. നിർജലീകരണം തടയാൻ വെള്ളം കരുതുകയും കുടിക്കുകയും വേണം. രോഗമുള്ളവർ രാവിലെ 11 മുതൽ ൈവകീട്ട് മൂന്നുവരെയെങ്കിലും സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story