Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേനൽ കടുത്തു; വൈദ്യുതി...

വേനൽ കടുത്തു; വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു

text_fields
bookmark_border
മുട്ടം (ഇടുക്കി): വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. കടുത്ത വേനലിൽനിന്ന് രക്ഷനേടാൻ ഫാൻ, എയർ കണ്ടീഷണർ, ഫ്രിഡ്ജ് തുടങ്ങിയവ ഉപഭോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നതാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ പ്രധാന കാരണം. ഫെബ്രുവരി 18 മുതലാണ് വൈദ്യുതി ഉപയോഗം വലിയ തോതിൽ വർധിച്ചത്. 18ന് 65.49 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളത്തിലെ മൊത്ത ഉപഭോഗം. പിന്നീടുള്ള ഓരോ ദിവസം ഉപയോഗത്തിൽ വൻ വർധന ഉണ്ടായി. വ്യാഴാഴ്ചത്തെ മൊത്ത ഉപഭോഗം 74.10 ദശലക്ഷം യൂനിറ്റിലെത്തി. ഉപയോഗം വർധിച്ചതോടെ വൈദ്യുതിയുടെ ആഭ്യന്തര ഉൽപാദനവും വർധിപ്പിച്ചു. 18ന് 9.37 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം. ബുധനാഴ്ച ഇത് 26.46 ദശലക്ഷം യൂനിറ്റിലെത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സായ മൂലമറ്റം വൈദ്യുതി നിലയത്തിൽ വ്യാഴാഴ്ച 11.89 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. വ്യാഴാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 74.103 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 47.63 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്തത്. 26.465 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ഉൽപാദിപ്പിച്ചു. ഉപഭോഗം വരുംദിവസങ്ങളിൽ ഉയർന്ന് 80 ദശലക്ഷം യൂനിറ്റിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story