Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:35 AM GMT Updated On
date_range 2018-03-02T11:05:56+05:30വായ്പ തട്ടിപ്പ്: സജി മഞ്ഞക്കടമ്പനും ബന്ധുക്കൾക്കുമെതിരെ വിജിലന്‍സ് അേന്വഷണത്തിന് ഉത്തരവ്
text_fieldsകോട്ടയം: വായ്പ തട്ടിപ്പെന്ന പരാതിയില്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് അടക്കം ആറുപേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന് സംരംഭക വികസന മിഷന്‍ പദ്ധതിയിൽ ഉൾെപ്പടുത്തി 17.54 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇത് പരിഗണിച്ച കോടതി രണ്ടു മുതൽ ഏഴുവരെ പ്രതികളായ കെ.എഫ്.സി ബ്രാഞ്ച് മാനേജര്‍ അന്നമ്മ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പന്‍ എന്ന സജിമോന്‍ ജോസഫ്, ഭാര്യ ലത സജി, ബന്ധുക്കളായ സിറിയക് സിരില്‍, പ്രിന്‍സി പി. അലക്‌സ്, കെ.എ. ഷീനമോള്‍ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ നിർദേശിച്ചു. പാലാ കരൂര്‍ സ്വദേശി ബിന്‍സ് ജോസഫാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം. മാണിയെ ഒന്നാംപ്രതിയാക്കിയായിരുന്നു പരാതി. എന്നാൽ, ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മാണിക്കെതിരായ അന്വേഷണ ആവശ്യം കോടതി തള്ളി. ഗൂഢാലോചന നടത്തി കെ.എഫ്.സിയുടെ സംരംഭക മിഷന്‍ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അന്യായ പണസമ്പാദനം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. 20 ലക്ഷം രൂപയാണ് മഞ്ഞക്കടമ്പിൽ ടയേഴ്സിനായി കെ.എഫ്.സി അനുവദിച്ചത്. ഇതിൽ 17.54 രൂപ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും സജി മഞ്ഞക്കടമ്പന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഇതേ പരാതിക്കാരന്‍ വിഷയം ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് എസ്.പിക്ക് നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോള്‍ കെ.എഫ്.സി സ്വയംസംരംഭക മിഷനില്‍നിന്ന് താനും തെൻറ സഹോദരെൻറ മക്കളും സുഹൃത്തും ചേര്‍ന്ന്് വായ്പക്ക് അപേക്ഷ നല്‍കി. എന്നാല്‍, സഹോദരെൻറ മകള്‍ക്ക് 21 വയസ്സ് പൂര്‍ത്തിയാകാത്തതിനാൽ തെൻറ ഭാര്യയെ ഉള്‍പ്പെടുത്തി. വസ്തു ഈടായി വാങ്ങിയ വായ്പയില്‍ പദ്ധതിയുടെ ഭാഗമായ ഒരു സബ്‌സിഡിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Next Story