Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിധി യു.ഡി.എഫ്​...

വിധി യു.ഡി.എഫ്​ സർക്കാറി​െൻറ നിലപാട്​ ശരിവെക്കുന്നത് ​-ഇബ്രാഹിംകുട്ടി കല്ലാർ

text_fields
bookmark_border
കട്ടപ്പന: പരിസ്ഥിതിലോലപ്രദേശം (ഇ.എസ്.എ) സംബന്ധിച്ച് ആധികാരികമായ രേഖ 2014 മാർച്ച് 10ന് ഇറങ്ങിയ കരട് വിജ്ഞാപനമാണെന്ന ഹൈകോടതി വിധി യു.ഡി.എഫ് സർക്കാറി​െൻറ നിലപാട് ശരിവെക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ. 3115 ചതുരശ്ര കിലോമീറ്റർ വരുന്ന ജനവാസമേഖല ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് 2014 മാർച്ച് 10ന് യു.പി.എ സർക്കാർ കരട് വിജ്ഞാപനം ഇറക്കിയത്. അന്തിമ വിജ്ഞാപനത്തിനായി ഇടത് സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ജോയിസ് ജോർജ് എം.പിയും തികഞ്ഞ നിസ്സംഗത പുലർത്തുകയാണെന്നും മാർച്ച് മൂന്നിന് നടക്കുന്ന യു.ഡി.എഫ് രാപകൽ സമരത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടി​െൻറ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ട് വിരൽ മുദ്ര ചാർത്തി നിവേദനം നൽകുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, മനോജ് മുരളി, ജോയി പൊരുന്നോലി, കെ.ജെ. ബെന്നി എന്നിവർ പറഞ്ഞു. കട്ടപ്പന: ഇടുക്കി ഉൾെപ്പടെ ആറ് ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ളവർക്ക് കട്ടപ്പനയിൽനിന്ന് പാസ്പോർട്ട് എടുക്കാമെന്ന് ജോയിസ് ജോർജ് എം.പി. കട്ടപ്പന ഇടുക്കിക്കവല ഹെഡ് പോസ്റ്റ് ഓഫിസിൽ ആരംഭിച്ച പാസ്‌പോർട്ട് സേവകേന്ദ്രത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കോട്ടയത്തോ എറണാകുളത്തോ എത്തി പാസ്പോർട്ട് വാങ്ങേണ്ടിയിരുന്നതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ചെങ്ങന്നൂരിലും കട്ടപ്പനയിലും മാത്രമാണ് പുതിയ പാസ്പോർട്ട് സേവകേന്ദ്രങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളത്. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. മനോജ് എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റ് മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ, റീജനൽ പാസ്പോർട്ട് ഓഫിസർ പ്രശാന്ത് ചന്ദ്രൻ, ലീലാമ്മ ഗോപിനാഥ്‌, തോമസ് മൈക്കിൾ, ബെന്നി കല്ലുപുരയിടം, എം.സി. ബജു, സി.കെ. മോഹനൻ, പി.ആർ. രമേശ്, റെജി കൊട്ടക്കാട്ട്, വി.ആർ. സജി, ജോയി പെരുന്നോലി, ടി.ജെ. ജേക്കബ്, എം.കെ. തോമസ്, സാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മൂന്നാര്‍ ചാമ്പ്യന്‍സ്കപ്പിന് തുടക്കം മൂന്നാര്‍: മൂന്നാര്‍ എൻജിനീയറിങ് കോളജിലെ കായിക വകുപ്പ് നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യ ഇൻറര്‍ കൊളീജിയറ്റ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറായ ചാമ്പ്യന്‍സ്കപ്പിന് മൂന്നാറില്‍ തുടക്കമായി. മൂന്നാര്‍ ഹൈ ആൾട്ടിറ്റ്യൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സ​െൻററില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് മത്സരത്തിന് തുടക്കമായി. നാലിന് മത്സരങ്ങള്‍ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story