Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:03 AM IST Updated On
date_range 2 March 2018 11:03 AM ISTകോട്ടയത്ത് സ്ത്രീസൗഹൃദ ശുചിമുറികൾ വരുന്നു
text_fieldsbookmark_border
കോട്ടയം: പൊതുശുചിമുറികളിൽ ഭയപ്പാടോടെ കയറേണ്ട സാഹചര്യത്തിന് അറുതിവരുത്തി സ്ത്രീകൾക്ക് മാത്രമായി കോട്ടയം നഗരത്തിൽ സ്ത്രീസൗഹൃദ ശുചിമുറികൾ വരുന്നു. നഗരത്തിൽ മൂന്നിടത്താണ് ഷീ േടായ്ലറ്റുകൾ തുറക്കുന്നത്. ഇതിെൻറ നിർമാണത്തിന് തുടക്കമായി. തിരുനക്കര ൈമതാനം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പുതിയ ടോയ്ലറ്റുകൾ തുറക്കുന്നത്. കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. മാർച്ച് 31ഒാടെ നിർമാണം പൂർത്തിയാക്കി വിഷുവിനോട് അനുബന്ധിച്ച് തുറന്നുകൊടുക്കാനാണ് നഗരസഭ തീരുമാനം. 25 ലക്ഷം ചെലവഴിച്ചാണ് നഗരസഭ സ്ത്രീകൾക്ക് മാത്രമായി ടോയ്ലറ്റ് ഒരുക്കുന്നത്. ഒരോന്നിലും നാല് ശുചിമുറികളുണ്ടാകും. സുരക്ഷക്ക് പ്രാധാന്യം നൽകിയാവും നിർമാണം. വേഗത്തിൽ വൃത്തികേടാകാതിരിക്കാനാവശ്യമായ മുൻകരുതലുകളും ഒരുക്കും. സ്ത്രീകൾക്ക് തന്നെയാകും ചുമതലയും തുടർ നിയന്ത്രണവും. വനിത പൊലീസിെൻറ സാന്നിധ്യവും ഇവിടെ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ എത്തുന്ന കോട്ടയം നഗരത്തിൽ സ്ത്രീകൾ ആശ്രയിക്കുന്ന പൊതുശുചിമുറികളിൽ ഭൂരിഭാഗവും സുരക്ഷിതവും സ്ത്രീസൗഹൃദവുമല്ലെന്ന് പരാതികൾ ഉയർന്നിരുന്നു. വനിത അധ്യക്ഷ ഭരിക്കുേമ്പാഴും നഗരപരിധിയിൽ ഇപ്പോഴുള്ള ശുചിമുറികളുടെ അവസ്ഥ പരിതാപകരമാണ് ആക്ഷേപമുണ്ടായിരുന്നു. മിക്ക ടോയ്ലറ്റുകളിലും ഭയപ്പാടോടെയല്ലാതെ കയറാൻ കഴിയില്ലെന്ന് വിവിധ സ്ത്രീ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സ്ത്രീ സൗഹൃദ ശുചിമുറികൾ തുറക്കാൻ നഗരസഭ തീരുമാനിച്ചത്. തിരുനക്കര സ്റ്റേജിന് സമീപത്തായി എസ്.ബി.ടി മെയിന്‍ ശാഖക്ക് മുന്നിലാണ് സ്ത്രീസൗഹൃദ ശുചിമുറികളിൽ ഒന്ന് സ്ഥാപിക്കുന്നത്. നേരേത്ത ഇവിടെ ഇ-ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ല. നഗരസഭ രണ്ടുലക്ഷം രൂപ െചലവഴിച്ചാണ് ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. എന്നാൽ, ഇത് ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാവുകയായിരുന്നു. മൈതാനത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. കഞ്ചാവ് വിൽപനക്കാരടക്കം സജീവമാണ്. ഇതിന് സമീപത്ത് സ്ത്രീകൾക്കായി ടോയ്ലറ്റ ്സ്ഥാപിക്കുന്നത് എത്രമാത്രം പ്രയോജനകരമാകുമെന്ന ആശങ്ക സമീപത്തെ ഒാേട്ടാ ഡ്രൈവർമാർ അടക്കം ഉയർത്തുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷൻ ൈമതാനത്തിെൻറ പിന്നിലാണ് രണ്ടാമത്തേത് നിർമിക്കുന്നത്. ഇതിനുള്ള കെട്ടിടനിർമാണവും നടന്നുവരുകയാണ്. നാഗമ്പടത്ത് ബസ് സ്റ്റാൻഡിനുള്ളിലാണ് പുതിയ ടോയ്ലറ്റ്. നഗരസഭയുടെ മേൽനോട്ടത്തിൽ നാഗമ്പടം, തിരുനക്കര ബസ് സ്റ്റാൻഡുകളിലും ഇന്ദിര ഗാന്ധി മൈതാനത്തും കോടിമത പച്ചക്കറി മാര്‍ക്കറ്റിലും പൊതുശൗചാലയങ്ങളുണ്ട്. എന്നാൽ, ഇവയെല്ലാം വൃത്തിയുടെ കാര്യത്തില്‍ ഏറെ പിന്നിലായിരുന്നു. സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്ന് നടത്തിപ്പുകാര്‍തന്നെ പറയുന്നു. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റുകളും മറ്റുമാണുള്ളത്. ഇതുമൂലം ഹോട്ടലുകളെയാണ് പലരും ആശ്രയിച്ചിരുന്നത്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശൗചാലയങ്ങളുെട സ്ഥിതിയും ദയനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story