Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2018 10:45 AM IST Updated On
date_range 28 Jun 2018 10:45 AM ISTപ്രഫ. സാബു തോമസിന് ട്രില അക്കാദമീഷ്യൻ ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു
text_fieldsbookmark_border
കോട്ടയം: ടയർ നിർമാണ രംഗത്ത് പേറ്റൻറിനർഹമായ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച പ്രമുഖ നാനോ സയൻസ് ശാസ്ത്രജ്ഞനും എം.ജി സർവകലാശാല േപ്രാ-വൈസ് ചാൻസലറുമായ പ്രഫ. സാബു തോമസിന് ടയർ ആൻഡ് റബർ ഇൻഡസ്ട്രി ലീഡർഷിപ് അക്നോളജ്മെൻറ് (ടി.ആർ.െഎ.എൽ.എ) നൽകുന്ന ട്രില അക്കാദമീഷ്യൻ 2018 അവാർഡ് സമ്മാനിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങിലാണ് ടയർ റബർ വ്യവസായത്തിെൻറ സർവതോന്മുഖ ഉയർച്ചക്ക് വഴിതെളിക്കുന്നവർക്ക് നൽകുന്ന അവാർഡ് സമ്മാനിച്ചത്. പ്രഫ. സാബു തോമസിെൻറ നേതൃത്വത്തിൽ നടന്ന നാനോ ടെക്നോളജി ഗവേഷണത്തിലൂടെ ടയർ ഉൽപാദനത്തിൽ സവിശേഷമായ ഇന്നർലൈൻ പദാർഥം വികസിപ്പിക്കുകയും പേറ്റൻറ് നേടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിെൻറ സംഭാവനകളിൽ 74 പുസ്തകങ്ങളും 750 പബ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പോളിമർ സയൻസ്, ഗ്രീൻ നാനോ ടെക്നോളജി, ജലശുദ്ധീകരണം, നാനോ മെഡിസിൻ എന്നീ മേഖലകളിലാണ് പ്രഫ. സാബു തോമസ് മികവ് തെളിയിച്ചത്. ഫ്രാൻസ് അടക്കം ഒട്ടേറെ വിദേശ സർവകലാശാലകൾ ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഈ വർഷം രാജ്യത്തെ മികച്ച ശാസ്ത്രഗവേഷകനുള്ള ഫാക്കൽറ്റി റിസർച് അവാർഡും നാഷനൽ എജുക്കേഷൻ അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story