Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTബാർ ഹോട്ടൽ-റസ്റ്റാറൻറ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലൈ ഒന്നിന്
text_fieldsbookmark_border
കോട്ടയം: ബാർ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് എംേപ്ലായീസ് അസോസിയേഷൻ(എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ജൂലൈ ഒന്നിന് കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.കെ. അഷ്റഫ്, ജനറൽ സെക്രട്ടറി വി.വി. ആൻറണി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം മേഖലയിലും നഗരപ്രദേശങ്ങളിലും ഒഴികെ ബാറുകളുടെ പ്രവർത്തനസമയം കുറക്കണമെന്നും തൊഴിലാളിക്ഷേമത്തിന് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സാബു നെല്ലിക്കുന്നം, സജി കലാക്ഷേത്രം, ബിജു കൈപ്പാറേടൻ, കെ.പി. മനോഹരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story