Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTകരുണവറ്റിയ മക്കൾ; വെയിറ്റിങ് ഷെഡിൽ അമ്മമാർ തണുത്തുവിറക്കുന്നു
text_fieldsbookmark_border
മൂന്നാര്‍: മൂന്നാറിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വയോധികരായ രണ്ട് അമ്മമാര്‍ തണുത്തുവിറക്കുന്നു. ഒരാള്‍ക്ക് നാലുമക്കളും മറ്റൊരാള്‍ക്ക് ഒരു മകളുമുണ്ടായിരിക്കെയാണ് ഇൗ അമ്മമാർക്ക് തെരുവിൽ കഴിയേണ്ടിവന്നിരിക്കുന്നത്. ഇരുവരുടെയും മക്കള്‍ നല്ലനിലയില്‍ ജീവിക്കുന്നു. എന്നാല്‍, മക്കളുടെ അടുത്തേക്ക് പോകില്ലെന്ന് ഇരുവരും ആണയിടുന്നു. ''മക്കളെ അന്വേഷിച്ചുചെന്നാല്‍ അവര്‍ കൊന്നുകളയും''-മാരിയമ്മ നിറകണ്ണുകളോടെ പറയുന്നു. മൂന്നാര്‍ എം.ജി കോളനിയിലെ ഷെഡിലാണ് മാരിയമ്മ (60) താമസിച്ചിരുന്നത്. എന്നാൽ, മണ്‍തിട്ടയിലുണ്ടാക്കിയ ഷെഡ് ഇത്തവണ പെയ്ത കനത്തമഴയില്‍ നിലംപൊത്തി. കിടക്കാന്‍ ഇടംതേടി മൂന്നാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും മക്കള്‍ക്കൊപ്പം താമസിക്കാന്‍ പ്രസിഡൻറടക്കം പറഞ്ഞു. മറ്റൊരു മാർഗവും ഇല്ലാതായതോടെ കഴിഞ്ഞദിവസം എസ്റ്റേറ്റിലെ മകളുടെ അടുത്തെത്തി. വൈകീേട്ടാടെ എത്തിയ മരുമകന്‍ തല്ലി പുറത്താക്കി. കൊല്ലുമെന്ന് പറഞ്ഞതോടെയാണ് ഭയന്ന് മൂന്നാര്‍ ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അഭയം തേടിയത്. രാവിലെയും മരുമകന്‍ തെൻറ മുന്നിലൂടെ നടന്നുപോകുന്നത് കണ്ടിരുന്നു. ഫോട്ടോ പത്രത്തില്‍ വന്നാല്‍ അവന്‍ മൂന്നാറിലെത്തി വെട്ടിക്കൊല്ലുമെന്നും മാരിയമ്മ നിറകണ്ണുകളോടെ പറയുന്നു. മൂന്നാറില്‍ അഞ്ചുവര്‍ഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് നാലുമക്കളെയും പഠിപ്പിച്ചതും നല്ലനിലയില്‍ വിവാഹം ചെയ്ത് അയച്ചതും. ഒരാള്‍ മാത്രമാണ് മൂന്നാറിലെ എസ്റ്റേറ്റിലുള്ളത്. ഒരാള്‍ ചെന്നൈയില്‍ താമസിക്കുന്നു. മറ്റ് രണ്ടുപേര്‍ എവിടെയാണ് താമസിക്കുന്നതെന്നുപോലും അറിയില്ല. ചെന്നൈയില്‍ പോകണമെന്നുണ്ട്. പക്ഷേ മകളുടെ മേല്‍വിലാസം അറിയില്ല. മാരിയമ്മയുടെ സമീപം അന്തിയുറങ്ങുന്ന വെള്ളത്തായി (70) രണ്ടുമാസം മുമ്പാണ് ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അന്തിയുറങ്ങൽ ആരംഭിച്ചത്. ഇവര്‍ക്കും വീട്ടില്‍ പോകാന്‍ ഭയമാണ്. രാവിലെ കുടിച്ച ഒരുഗ്ലാസ് ചായയാണ് ഇവരുടെ ചൊവ്വാഴ്ചത്തെ ഭക്ഷണം. വെള്ളത്തായിക്ക് ഒരുമകളുണ്ട്. അരുവിക്കാട്ടിലാണ് താമസം. പ്രശ്‌നപരിഹാരത്തിന് പല വാതിലുകള്‍ മുട്ടിയെങ്കിലും ഒന്നും തുറന്നില്ലെന്ന് ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story