Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭണ്ഡാരക്കുറ്റി...

ഭണ്ഡാരക്കുറ്റി പൊളിച്ച് മോഷണം; പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
കാഞ്ഞാർ: മൂലമറ്റം സ​െൻറ് ജോർജ് ഫൊറോന പള്ളിയുടെ ഭണ്ഡാരക്കുറ്റി കൊണ്ടുപോയി പണം മോഷ്ടിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തൊടുപുഴയിലെ മോഷണക്കേസിൽ പിടിയിലായ പത്തനംതിട്ട തോന്നാമല ഭാഗത്ത് പതിയപ്ലാക്കൽ ചെറുവുപുരയിടത്തിൽ ഷാജഹാനാണ് (42) ഇവിടെയും മോഷണം നടത്തിയത്. കേരളത്തിൽ പിടിച്ചുപറി, മോഷണം തുടങ്ങിയ 16 കേസുകളിൽ ഇയാൾ പ്രതിയാണ്. തൊടുപുഴയിലെ കേസിൽ പിടിയിലായ ഇയാൾ റിമാൻഡിലായിരുന്നു. കോളജിലെ ഭക്ഷ്യവിഷബാധ: വിദ്യാർഥികൾ ആശുപത്രി വിട്ടു പീരുമേട്: ഭക്ഷ്യവിഷബാധയെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരുന്ന വിദ്യാർഥികൾ ആശുപത്രി വിട്ടു. കുട്ടിക്കാനം കോളജിലെ ഒമ്പത് കുട്ടികളാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി പ്രവർത്തകർ കോളജിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർഥി സംഘടന പ്രതിനിധികൾ, പൊതുപ്രവർത്തകർ, ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയവരുമായി കോളജ് അധികൃതർ ചർച്ച നടത്തി. കുട്ടികളെ ഉൾപ്പെടുത്തി മെസ് കമ്മിറ്റി രൂപവത്കരിക്കാനും പ്രിൻസിപ്പൽ ദിവസേന മെസ് പരിശോധിക്കാനും തീരുമാനമായി. നാട്ടുകാരുടെ ഉറക്കംകെടുത്തിയ കള്ളൻ പിടിയിൽ കുമളി: ഒരു ഗ്രാമത്തിലെ നാട്ടുകാരുടെ മുഴുവൻ ഉറക്കംകെടുത്തി അർധരാത്രി മോഷണം നടത്തിയിരുന്ന കള്ളൻ പൊലീസ് വലയിൽ. ആനവിലാസം, മേനേടത്ത് ഹൗസിൽ കുമാറിനെയാണ് (36) എസ്.ഐ പ്രശാന്തി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും അപഹരിച്ചതും അമ്പലത്തി​െൻറ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതും ഉൾെപ്പടെ പത്തിലധികം കേസിലെ പ്രതിയാണ് പിടിയിലായ കുമാർ. മോഷണത്തിന് പോകാൻ കൃത്യമായി എഴുന്നേൽക്കാൻ ക്ലോക്കിൽ അലാറം വെക്കുകയാണ് ഇയാളുടെ പതിവ്. ഇതിനുപയോഗിക്കുന്ന ക്ലോക്ക്, മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. പകൽ തേയില തോട്ടങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ചുറ്റിക്കറങ്ങി തൊഴിലാളികളുടെ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും ഇയാളുടെ പതിവാണ്. മോഷണമുതലുകൾ തമിഴ്നാട്ടിലെത്തിച്ച് വിൽപന നടത്തി പണം ചെലവാക്കിയ ശേഷമാണ് വീണ്ടും ആനവിലാസം മേഖലയിലെത്തി മോഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story